മുണ്ടക്കയം: പ്രളയത്തിൽ കൈവരികൾ തകർന്ന മുണ്ടക്കയം കോസ്വേ പാലം അപകടഭീഷണിയാകുന്നു. 2018ലെ പ്രളയത്തിലാണ് പാലത്തിെൻറ കൈവരികളും സംരക്ഷണഭിത്തിയുടെ ഒരുഭാഗവും തകർന്നത്. കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ വന്മരങ്ങൾ പാലത്തിൽ ഇടിച്ചാണ് സംരക്ഷണ ഭിത്തിക്കും കൈവരികൾക്കും സാരമായ കേടുപാട് സംഭവിച്ചത്.
പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ മുണ്ടക്കയം കോസ്വേ പാലത്തിെൻറ തുടക്കത്തിൽ ഒരു വശത്തായി സംരക്ഷണഭിത്തി ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇത് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല. മുണ്ടക്കയത്തുനിന്ന് എരുമേലി ഭാഗത്തേക്ക് യാത്രചെയ്യുന്ന വാഹനങ്ങൾ ഇറക്കമിറങ്ങി പാലത്തിെൻറ സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് എത്തുമ്പോൾ മാത്രമാണ് ഗർത്തം ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും മിക്കവാറും വാഹനങ്ങളുടെ വശങ്ങളിലെ ടയറുകൾ ഗർത്തത്തിൽ പതിച്ചിരിക്കും. ബൈക്ക് യാത്രക്കാർക്കും കാൽനടക്കാർക്കുമാണ് കൂടുതൽ ദുരിതം. മഴയെത്തിയാൽ വെള്ളക്കെട്ടും രൂക്ഷമാണ്.
പാലത്തിെൻറ മധ്യഭാഗത്തെ കൈവരികൾ ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്. മൂന്നുമാസങ്ങൾക്ക് മുമ്പ് മുണ്ടക്കയം പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പൊതുമരാമത്ത് വകുപ്പിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും തങ്ങളുടെ വിഭാഗമല്ല ഇത് എന്നുപറഞ്ഞ് ഉദ്യോഗസ്ഥർ കൈയൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.