മുണ്ടക്കയം: സി.പി.എം ഭരിക്കുന്ന കണ്ണിമല സഹകരണ ബാങ്കില്‍ അരക്കോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തി. ക്ലർക്ക് ഗിരീഷിനെ സസ്പെന്‍ഡ് ചെയ്തു. മറ്റൊരു ജീവനക്കാരിയും വായ്പ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
ബാങ്കിലെ മറ്റുചില ജീവനക്കാരുടെ ഒത്താശയിലാണ് വായ്പ, ചിട്ടി എന്നിവയിൽ ഗിരീഷ് കൃത്രിമം നടത്തി പണം തട്ടിയത്. വസ്തുവിെൻറ മൂല്യെത്തക്കാള് നാലിരട്ടി തുക ബാങ്കില്‍ കാണിച്ച് കൃത്രിമം കാട്ടി ജീവനക്കാര്‍ പണം കൈക്കലാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗിരീഷ് ബാങ്കിെൻറ ശാഖയില്‍ ജോലി ചെയ്യുന്ന സമയത്ത് നടത്തിയ തട്ടിപ്പ് പരിശോധിച്ചപ്പോഴാണ് ഹെഡ് ഓഫിസിലും മറ്റു ശാഖകളിലും ജീവനക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് നടത്തിയ തട്ടിപ്പ് പുറത്തുവന്നത്.
സര്‍വിസില്‍നിന്ന് വിരമിച്ച ചില ഉേദ്യാഗസ്ഥരും കുടുങ്ങുമെന്നാണ് സൂചന. സംഭവം കണ്ടെത്തിയ ഭരണസമിതി ജീവനക്കാര്‍ക്കെതിരെ ഉപസമിതിയെ െവച്ച് അന്വേഷണം നടത്തിവരുകയാണ്. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരനില്‍നിന്ന് ഈടായി പത്തനംതിട്ട ജില്ലയിലെ സ്ഥലം ബാങ്ക് എഴുതി വാങ്ങിയിട്ടുണ്ട്. ബാങ്കിെൻറ പരിധിക്ക് പുറത്തുള്ള സ്ഥലം ഈട് വാങ്ങാന്‍ പറ്റിെല്ലന്ന നിയമം നിലനില്ക്കുന്നുെണ്ടങ്കിലും പണം നഷ്ടപ്പെടാതിരിക്കാനാണ് ഈടായി വാങ്ങിയതെന്ന് പറയുന്നു. സഹകരണ അസിസ്റ്റൻറ് രജിസ്ട്രാര്‍ പ്രാഥമിക അന്വേഷണം നടത്തി കോട്ടയം ജോയൻറ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് സഹകരണ ഇന്‍സ്പെക്ടര്‍ ഫാസിലിനെ ചുമതലപ്പെടുത്തിയതായി കോട്ടയം സഹകരണ ജോയൻറ് രജിസ്ട്രാര്‍ അജിത് കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവം പുറത്തുവന്നതോടെ ബാങ്കിനുമുന്നില്‍ സമരം നടത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍.
അതേസമയം, തട്ടിപ്പ് കണ്ടെത്തിയ ഉടൻ പണം തിരികെ പിടിക്കാൻ നടപടി സ്വീകരിക്കുകയും ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയുമായിരുന്നുവെന്ന് ബാങ്ക് പ്രസിഡൻറ് പി.എസ്. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.