മുണ്ടക്കയം: ശബരിമല സീസൺ കാലത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ അപകടങ്ങൾ തുടർക്കഥയാകുന്ന കണ്ണിമല വളവിൽ സുരക്ഷ ക്രമീകരണങ്ങൾ കടലാസിൽ മാത്രം. പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടക്കയം-എരുമേലി റൂട്ടിൽ കണ്ണിമല മഠപടിയിലാണ് അപകടകരമായ ഹെയർപിൻ വളവ്. വളവും തിരിവും ഇറക്കവും നിറഞ്ഞ റോഡിൽ ഇറക്കം ആരംഭിക്കുന്ന സ്ഥലത്തും കണ്ണിമല സ്കൂൾകവലയിലും അപകട മുന്നറിയിപ്പ് സംവിധാനമുണ്ട്. എന്നാൽ, വലിയ തൂണിൽ സ്ഥാപിച്ചിരിക്കുന്ന ചുവപ്പ് വെളിച്ചം പ്രകാശിച്ചിട്ട് ഇപ്പോൾ നാളുകളായി. മരശിഖരങ്ങൾ വളർന്ന് ബോർഡ് കാണാൻ കഴിയാത്ത നിലയിലുമാണ്. ശബരിമല സീസണുകളിൽ കുറഞ്ഞത് അഞ്ചുമുതൽ 10 അപകടങ്ങൾ എങ്കിലും ഇവിടെ നടക്കാറുണ്ട്. ശബരിമല കാലത്ത് ഇറക്കവും വളവും ആരംഭിക്കുന്ന കട്ടക്കളം ഭാഗത്ത് പൊലീസ് ക്യാമ്പ് ചെയ്ത് വാഹനങ്ങളുടെ വേഗംകുറച്ചുവിടുന്നത് മാത്രമാണ് സ്വീകരിക്കുന്ന മുൻകരുതൽ.
അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് കാൽനടക്കാരിയായ വയോധികയുടെ ജീവൻ മൂന്നുവർഷം മുമ്പ് നഷ്ടപ്പെട്ടിരുന്നു.
റോഡിൽ ഡിവൈഡറും പരമാവധി വേഗംകുറച്ച് പോകാൻ സുരക്ഷ മാർഗവും അനിവാര്യമാണ്. മഴ പെയ്തുകഴിഞ്ഞാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നതും വളവിൽ വാഹനങ്ങൾ ഇടിച്ചു ക്രാഷ് ബാരിയർ തകരുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.