മുണ്ടക്കയം ഈസ്റ്റ്: കടമാങ്കുളത്തും പുലിയുടെ സാന്നിധ്യം. ടി.ആര്‍ ആൻഡ് ടി തോട്ടത്തില്‍ തൊഴിലാളികളുടെ ഭീതിയിലാണ്. ചെന്നാപ്പാറ,കൊമ്പുകുത്തി, ഇ.ഡി.കെ എന്നിവിടങ്ങളില്‍ നേരത്തേ പുലിയെ കണ്ടെത്തിയിരുന്നു.
ടി.ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കടമാന്‍കുളം കൊടിക്കാട് ഭാഗത്തും പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ചതിെൻറ അടിസ്ഥാനത്തില്‍ പുലി തന്നെയെന്ന് പ്രാഥമിക സ്ഥിരികരണം. കൊമ്പുകുത്തി മേഖലയില്‍ പുലിയുടെ അലര്‍ച്ച കേട്ടതായും നാട്ടുകാര്‍ പറയുന്നു കടമാങ്കുളത്തിനടുത്ത് ഇ.ഡി.കെ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടില്‍ ഇതുവരെ പുലി കുടുങ്ങിയിട്ടില്ല. പകരം കുടങ്ങിയത് ഒരു നായ് മാത്രമാണ്.
കടമാന്‍കുളത്തിനും മഞ്ഞക്കല്ലിനും ഇടയില്‍ കൊടിക്കാട് ഭാഗത്താണ് ഞായറാഴ്ച പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയത്. മണലില്‍ കാല്‍പ്പാടുകളും കാണപ്പെട്ടു. ബൈക്കില്‍ യാത്ര ചെയ്തയാളിെൻറ സമീപത്തുകൂടി പുലിയാണെന്നുതോന്നുന്ന ജീവി എടുത്തുചാടുന്ന ശബ്ദം കേട്ടതായി പറയുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം ഇ.ഡി.കെ. ഡിവിഷനില്‍ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി തന്നെയാകാം ഇത് എന്നാണ് നിഗമനം. ഈ പ്രദേശത്തിന് സമീപം മഞ്ഞക്കല്‍ റോഡില്‍ 2017ല്‍ പുലിയെ കണ്ടതായി തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ തുടങ്ങിയ പുലിപ്പേടി വര്‍ഷങ്ങളായി തുടരുകയാണ്. അന്നും ഉദ്യാഗസ്ഥരെല്ലാം എത്തിയിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല.
ഇ.ഡി.കെ ഡിവിഷനില്‍ പശുക്കിടാവിനെ കൊന്നത് പുലി തന്നെ എന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉറപ്പിച്ചതോടെ ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്. താഴിലാളികളും ലയങ്ങളില്‍ താമസിക്കുന്ന ആളുകളും ഭീതിയിലാണ്. നായ്ക്കളെ കാണാതാകുകയും കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയ സംഭവം മുൻമ്പും ഉണ്ടായിട്ടുണ്ട്. പുലിയെ പിടികൂടാന്‍ വനം വകുപ്പ് കാടിനുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.