ദേ​ശീ​യ​പാ​ത 183‍െൻ​റ ഓ​ര​ത്ത് പെ​രു​വ​ന്താ​നം ടൗ​ണി​ൽ നി​ൽ​ക്കു​ന്ന മു​ത്ത​ശ്ശി​മാ​വി​നെ തി​രു​വോ​ണ നാ​ളി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

പെ​രു​വ​ന്താ​ന​ത്തെ മരമുത്തശ്ശിക്ക്​ ഓണക്കോടി

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പെ​രു​വ​ന്താ​ന​ത്തെ മു​ത്ത​ശ്ശി മാ​വി​നെ തി​രു​വോ​ണ നാ​ളി​ൽ ഓ​ണ​ക്കോ​ടി അ​ണി​യി​ച്ചു. പൂ​മ​ര ത​ണ​ൽ പ്ര​കൃ​തി കു​ടും​ബ​വും ദേ​ശീ​യ വാ​യ​ന​ശാ​ല​യും ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. റാ​ക്ക് വ​ണ്ടൂ​ർ എ​ന്ന സാ​യി​പ്പ് ന​ട്ടു​വ​ള​ർ​ത്തി​യ മാ​വാ​ണ് മ​ര​മു​ത്ത​ശ്ശി​യാ​യി നി​ൽ​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍െൻറ ഭാ​ഗ​മാ​യി ഈ ​മാ​വ്​ മു​റി​ച്ചു​മാ​റ്റും. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ആ​ദ​രം. തി​രു​വോ​ണ​നാ​ളി​ൽ മാ​വി‍െൻറ ചു​വ​ട്ടി​ൽ ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​ആ​ർ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​വ​ന്താ​നം ദേ​ശീ​യ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എ. ജ​ലീ​ൽ നാ​ര​ക​ത്തും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പൂ​മ​ര​ത്ത​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എ. വ​ഹാ​ബ് നാ​ര​ക​ത്തും​കാ​ട്ടി​ൽ, ഷ​മീ​ർ ഒ​റ്റ​പ്പാ​ക്ക​ൽ, സു​ഷി​ത സി.​അ​ർ​ജു​ൻ, അ​ഭി​മ​ന്യു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Onakodi for the old tree of Peruvanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.