മുണ്ടക്കയം: പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോളുടെ ഭൗതികശരീരം കൂട്ടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കൂട്ടിക്കല്‍ കണ്ടത്തില്‍ (കൊപ്ലിയില്‍) ഷെമീറിെൻറ മകള്‍ ഷംനക്കാണ് (12) ദാരുണ അന്ത്യമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീടിനുമുന്നിലെ റോഡരികില്‍ ആംബുലന്‍സിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമായി പൊതുദര്‍ശനത്തിന് െവച്ചു. നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. പിന്നീട് കൂട്ടിക്കല്‍ മുഹ്യിദ്ദീന് പള്ളിയങ്കണത്തില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി.
ഗൾഫിലായിരുന്ന പിതാവ് ഷെമീർ തിങ്കളാഴ്ച പുലര്‍ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയശേഷം രാവിലെ ഏഴോടെയാണ് വീട്ടിലെത്തിയത്. ഷെമീറിനെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നറിയാതെ സുഹൃത്തുക്കള്‍ വിഷമിച്ചു. നാലുമാസം മുമ്പ് വിദേശത്തേക്ക് വിമാനം കയറിയപ്പോള്‍ കെട്ടിപ്പിടിച്ച് മുത്തം നല്കിയതായിരുന്നു പൊന്നുമോൾ.
ഞായറാഴ്ച പുലര്‍ച്ചയാണ് ഷെമീറിെൻറ ഭാര്യ ലൈജീന (34) ഏക മകളെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ലൈജീനയെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി.
ഷംനമോളുടെ മരണത്തിന് കാരണമായത് തുണി ചുറ്റി കഴുത്തുഞെരിച്ച് ശ്വാസം മുട്ടിയതിനാലാെണന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ ഫോറന്‍സിക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ് ജോയ് 'മാധ്യമ'ത്തോട് പറഞ്ഞു. തലയുടെ മുകള്‍ഭാഗത്ത് ചെറിയ ചതവും കണ്ടെത്തി. കുട്ടിെയ കട്ടിലിനോട് ചേര്‍ന്ന് നിലത്തുവീണ നിലയിൽ കണ്ടെത്തിയതിനാല്‍ വീഴ്ചയിലുണ്ടായ ചതവാെണന്ന് സംശയിക്കുന്നു.
കുട്ടിയുടെ മാതാവ് ലൈജീനയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്‍.സി. രാജ്മോഹന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കുട്ടിയുടെ മരണകാരണം കഴുത്തില്‍ തുണിചുറ്റി ശ്വാസം മുട്ടിച്ചതിനാലാണ്. ഇതിന് കാരണക്കാരിയെന്ന് കരുതുന്ന മാതാവായതിനാലാണ് അറസ്റ്റ്. ഇപ്പോള്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലൈജീനക്ക് മനോവൈകല്യമുെണ്ടന്ന് പറയുന്നതിനാല്‍ മെഡിക്കല്‍ കോളജിലെ മനോരോഗ ചികിത്സ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.