മുണ്ടക്കയം: കാലപ്പഴക്കത്താല്‍ നിലംപൊത്താറായി മുണ്ടക്കയം എക്സൈസ് ഓഫിസ്. 2004ൽ നിര്‍മിച്ച കെട്ടിടം ചോര്‍ന്നൊലിച്ച് എപ്പോൾ വേണമെങ്കിലും നിലംപൊത്താറായ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണെങ്കിലും മഴ വെള്ളം പൂര്‍ണമായി മുറിക്കുള്ളിലൊഴുകിയെത്തും. ഇതാണ് കെട്ടിടം ബലക്ഷയത്തിലാകാന്‍ കാരണം. വെള്ളം നനഞ്ഞ് നിരവധി രേഖകള്‍ നശിച്ചു. ഇന്സ്പെക്ടര്മുറി, ഓഫിസ്, വിശ്രമമുറി, തൊണ്ടിമുറി, ഭക്ഷണ മുറി, ലോക്കപ്പ് എന്നിവയടങ്ങുന്ന കെട്ടിടം പുതുക്കിപ്പണിയാന്‍ അധികാരികള്‍ തയാറായിട്ടില്ല.
കമ്പ്യൂട്ടര്‍ സൂക്ഷിക്കുന്ന മുറി സുരക്ഷിതമല്ലാത്തതിനാല്‍ പലപ്പോഴും അറ്റകുറ്റപ്പണി വേണ്ടിവരുന്നുണ്ട്. ജീവനക്കാർ പണമെടുത്താണ് ഇതുചെയ്യുന്നത്. വാഹനം കട്ടപ്പുറത്തായിട്ടു രണ്ടുവര്‍ഷം പിന്നിട്ടു. അതിനാല്‍ റെയ്ഡ് അടക്കം പ്രതിസന്ധിയിലാണ്. അഞ്ചു പഞ്ചായത്തുകളിലെ 67 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പ്രവര്‍ത്തന പരിധി. ഇവിടെയെല്ലാം ഓടിയെത്താന്‍ ഉദ്യോഗസ്ഥരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്‍സ്പെക്ടര്‍ സ്ഥലംമാറി പോയിട്ടു വര്‍ഷം ഒന്നായിട്ടും പകരക്കാരനായിട്ടില്ല. 13 സിവില്‍ എക്സൈസ് ഓഫിസര്‍മാരാണ് ഇവിടെ വേണ്ടത്. മൂന്നുപേര്‍ പരിശീലനത്തിനും മൂന്നുപേര്‍ സ്പെഷല്‍ ഡ്യൂട്ടിയിലുമാണ്. നാല് വനിത ഓഫിസര്‍മാരില്‍ രണ്ടുപേര്‍ സ്പെഷല്‍ ഡ്യൂട്ടിയിലാണ്. ആകെയുള്ള ഡ്രൈവറും മറ്റു ഡ്യൂട്ടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.