മുണ്ടക്കയം: കാടുകയറി നശിക്കുന്ന കൂട്ടിക്കൽ ഔട്ട്പോസ്റ്റ് കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യം. മുണ്ടക്കയം പൊലീസ് സ്റ്റേഷെൻറ കീഴിലായിരുന്ന കൂട്ടിക്കൽ ഔട്ട്പോസ്റ്റിെൻറ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് നിലക്കുകയായിരുന്നു.
കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളിൽ പൊലീസിെൻറ സേവനം ലഭിച്ചിരുന്നത് ഈ ഔട്ട്പോസ്റ്റിൽ നിന്നായിരുന്നു. എന്നാൽ, 20 വർഷമായി ഔട്ട്പോസ്റ്റ് പ്രവർത്തനരഹിതമാണ്.
ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് മറ്റേതെങ്കിലും സർക്കാർ ഓഫിസിനായി കെട്ടിടം വിട്ടുനൽകണമെന്ന്ആവശ്യം ഉയരുന്നത്. കൂട്ടിക്കൽ ടൗണിൽനിന്ന് 200 മീറ്റർ ഉള്ളിലേക്ക് മാറി 30 സെൻറ് സ്ഥലത്താണ് കരിങ്കല്ലുകൊണ്ട് നിർമിച്ച ഔട്ട്പോസ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
പൊലീസുകാർക്ക് താമസിക്കാനായി വേറെ രണ്ട് കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇതും കാടുകയറി നശിക്കുകയാണ്. ഈ കെട്ടിടങ്ങൾ ഉപയോഗിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്ന പഞ്ചായത്തിലെ മൃഗാശുപത്രി, ഐ.സി.ഡി.എസ് ഓഫിസ്, ഗ്രാമസേവകെൻറ ഓഫിസ് എന്നിവയിലേതെങ്കിലും പൊലീസ് ഔട്ട്പോസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
1995 മുതൽ മൃഗാശുപത്രി പഞ്ചായത്തിെൻറ നേതൃത്വത്തിലെ പറത്താനം ഗ്രാമദീപം വായനശാലയുടെ ഉടമസ്ഥതയിലെ കെട്ടിടത്തിലാണ് മൃഗാശുപത്രി സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് പഞ്ചായത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്നുള്ളവർക്ക് എത്തിപ്പെടാൻ ഏറെ സഞ്ചരിക്കേണ്ടിവരുന്നു.
ഈ ആശുപത്രി കൂട്ടിക്കൽ ഔട്ട്പോസ്റ്റിൽ ആയാൽ പഞ്ചായത്തിലെ എല്ലാവർക്കും പ്രയോജനമാണ്. മൃഗാശുപത്രിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശവുമാണ് ഈ മേഖല. ഈ കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ ഇടത്താവളമായി മാറുകയാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.