മുണ്ടക്കയം: കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈകീട്ട് ഒ.പിയിലേക്ക് ഡോക്ടറെയും ഫാര്മസിസ്റ്റിനെയും നിയമിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് ആറ് വരെ ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും സേവനം ലഭ്യമാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേഖലയില്‍ 2023-24 വര്‍ഷം 2.36 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍ ആശുപത്രികളിലാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. മുണ്ടക്കയം സി.എച്ച്.സി എക്സ്റേ പ്ലാന്റ്, പാലിയേറ്റിവ് കെയറിന്റെ പുതിയ ബ്ലോക്ക് കെട്ടിടം, ഡിസ്പ്ലേ ടോക്കൺ സംവിധാനം, എല്‍.സി.ഡി പ്രൊജക്ടര്‍, പബ്ലിക് അഡ്രസിങ് സിസ്റ്റം, ഡയാലിസിസ് യൂനിറ്റ് ഉള്‍പ്പെടെ 1.49 കോടിയുടെ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. എരുമേലി സി.എച്ച്.സിയില്‍ ക്വാര്‍ട്ടേഴ്സ് നവീകരണം,
ഫോഗിങ് മെഷീന് വാങ്ങല്‍ ഉള്‍പ്പെടെ 68 ലക്ഷം രൂപയുടെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. കൃഷ്ണകുമാര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കകുഴി, പി.കെ. പ്രദീപ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.