മന്ത്രി മണ്ഡലവും ഇടതി​നെ കൈവിട്ടു; കോട്ടയത്ത് എട്ടിടത്ത്​ യു.ഡി.എഫിന്​ മേല്‍ക്കൈ

കോ​ട്ട​യം: ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന്​ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും വി​ജ​യം നേ​ടാ​നാ​യ യു.​ഡി.​എ​ഫ്​ വോ​ട്ടു​ക​ണ​ക്കി​ലും ബ​ഹു​ദൂ​രം മൂ​ന്നി​ൽ. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ​ക്കാ​ക്കി​യാ​ല്‍ ജി​ല്ല​യി​ലെ ഒ​മ്പ​ത്​ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ട്ടി​ട​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് മേ​ല്‍ക്കൈ നേ​ടി.

വൈ​ക്ക​ത്ത് മാ​ത്ര​മാ​ണ് എ​ല്‍.​ഡി.​എ​ഫി​ന് ആ​ശ്വാ​സം. എ​ന്നാ​ൽ, എ​ക്കാ​ല​വും ഇ​ട​തി​നൊ​പ്പം അ​ടി​യു​റ​ച്ചു​നി​ന്ന ഇ​വി​ടെ ഭൂ​രി​പ​ക്ഷം വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ച്ച അ​ഞ്ചി​ൽ നാ​ലു മ​ണ്ഡ​ല​ങ്ങ​ളും ലോ​ക്​​സ​ഭ​യി​ൽ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്നു.

പു​തു​പ്പ​ള്ളി, പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, പാ​ലാ, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ യു.​ഡി.​എ​ഫി​ന്​ മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ൽ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫു​കാ​രാ​ണ്​ എം.​എ​ൽ.​എ​മാ​ർ.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ​യും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജി​ന്‍റെ​യും മ​ണ്ഡ​ല​ങ്ങ​ളും ഇ​ട​തി​നെ കൈ​വി​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ 14,303 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ച്ച ഏ​റ്റു​മാ​നൂ​രി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് നേ​ടി​യ​ത് 9610 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. 2021ല്‍ ​ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് 13,703 വോ​ട്ടി​ന്​ ജ​യി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഇ​ക്കു​റി യു.​ഡി.​എ​ഫ് 9800 വോ​ട്ടി​ന്‍റെ മേ​ല്‍ക്കൈ നേ​ടി. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ കാ​ഞ്ഞി​ര​പ്പ​ള്ളി.

പു​തു​പ്പ​ള്ളി​യി​ൽ 27,103 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ്​ ജോ​ർ​ജ്​ സ്വ​ന്ത​മാ​ക്കി​യ​ത്. 2021ലെ ​നി​യ​സ​മ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ 9044 വോ​ട്ടും ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്​ 37,719 വോ​ട്ടു​മാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​​ന്‍റെ ഭാ​ഗ​മാ​യ ച​ങ്ങ​നാ​ശ്ശേ​രി​യി​ലും യു.​ഡി.​എ​ഫാ​ണ്​ മു​ന്നി​ൽ. ഇ​വി​ടെ​നി​ന്ന്​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്​ 16,450 വോ​ട്ടി​ന്‍റെ മേ​ല്‍ക്കൈ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്​. 2021ലെ ​നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫ് 6059 വോ​ട്ടി​ന് ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. കോ​ട്ട​യ​ത്ത്​ ​ ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന് 14,840 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണു​ള്ള​ത്. 2021ല്‍ ​തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 18,743 വോ​ട്ടി​നാ​ണ്​ വി​ജ​യി​ച്ച​ത്.

പ​ത്ത​നം​തി​ട്ട​ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൂ​ഞ്ഞാ​റി​ല്‍നി​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി​ക്ക്​ 12,610 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. 2021ല്‍ ​എ​ല്‍.​ഡി.​എ​ഫ് 16,581 വോ​ട്ടി​നാ​ണ്​ മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന്​ ജ​യി​ച്ച​ത്. പാ​ലാ​യി​ല്‍ ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്​ 12465 വോ​ട്ടി​ന്‍റെ മേ​ല്‍ക്കൈ​യാ​ണു​ള്ള​ത്. 2021ല്‍ ​മാ​ണി സി. ​കാ​പ്പ​നു ല​ഭി​ച്ച 15,738 മ​റി​ക​ട​ക്കാ​നാ​യി​ല്ല. 2021ൽ 4256 ​വോ​ട്ടി​ന്‍റെ മാ​ത്രം ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​ന്​ ല​ഭി​ച്ച ക​ടു​ത്തു​രു​ത്തി​യി​ല്‍ ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്​ 11,474 വോ​ട്ടാ​ണ്​ തോ​മ​സ്​ ചാ​ഴി​ക്കാ​ട​നേ​ക്കാ​ൾ അ​ധി​ക​മാ​യി ല​ഭി​ച്ച​ത്.

വൈ​ക്ക​ത്ത് എ​ല്‍.​ഡി.​എ​ഫ് ഇ​ത്ത​വ​ണ​യും മേ​ല്‍ക്കൈ നേ​ടി​യെ​ങ്കി​ലും വോ​ട്ട് ഏ​റെ ചേ​ര്‍ന്നു. 2021ലെ 29,122​ല്‍നി​ന്ന് 5196 ആ​യി. വ​ലി​യ​തോ​തി​ൽ ബി.​ഡി.​ജെ.​എ​സ്​ വോ​ട്ടു​ക​ൾ ചോ​ർ​ന്ന​താ​ണ്​ ഇ​തി​ന്​ കാ​ര​ണം.

മ​ണ്ഡ​ല​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഈ​ഴ​വ വോ​ട്ടു​ക​ളി​ൽ വ​ലി​യൊ​രു​ഭാ​ഗം ഇ​ത്ത​വ​ണ ബി.​ഡി.​​ജെ.​എ​സി​ലൂ​ടെ എ​ൻ.​ഡി.​എ​യി​ലേ​ക്ക്​ എ​ത്തി​യ​താ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​യ​ത്. കോ​ട്ട​യം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ വ​ലി​യ​തോ​തി​ലാ​ണ്​ ഇ​ട​ത്​ വോ​ട്ട്​ ചോ​ർ​ച്ച.

Tags:    
News Summary - The ministerial constituency also abandoned the left- favour for UDF in eight places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.