സഞ്ചാരികൾക്ക് ഹരംപകർന്ന് ഉറിതൂക്കിമല

കുറ്റ്യാടി: സാഹസിക സഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഹരംപകർന്ന് ഉറിതൂക്കിമല. കാവിലുംപാറ കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകൾക്കിടയിൽ വരുന്ന കരിങ്ങാട് വലിയമല എന്നും ഉറിതൂക്കിമല എന്നും നാട്ടുകാർ വിളിക്കുന്ന ഇവിടം പ്രകൃതിമനോഹരമാണ്. നിലക്കാത്ത കാറ്റും നോക്കെത്താ ദൂരം പരന്നുകിടക്കുന്ന പച്ചപ്പും അരുവികളുടെ ശബ്​ദവും ഇവിടം ആകർഷകമാക്കുന്നു. ഒപ്പം രണ്ടു ഭാഗവും അഗാധ ഗർത്തം. ഒരു മുൻകരുത്തലും ഇവിടെ ഇല്ല. കരിങ്ങാട് കൊരണ പാറക്ക് എതിർവശത്തെ റോഡിലൂെട നാല് കിലോമീറ്റർ റോഡിലൂടെ സഞ്ചാരിച്ചാൽ ഉറിതൂക്കിമലയിൽ എത്താം. 100 മീറ്റർ മാത്രമേ വ്യൂപോയൻറിലേക്ക്​ നടക്കേണ്ടതുള്ളൂ. ബൈക്കിലും ജീപ്പിലുമായി നിരവധി പേർ ദിനേനെ ഇവിടെ വരുന്നു. തൊട്ടിൽപ്പാലത്തുനിന്ന് 10 കിലോമീറ്റർ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.