പ്രമേഹ നിർമാർജന പദ്ധതിക്ക്​ തുടക്കം

വടകര: നഗരസഭയിൽ കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റ്സ് വടകരക്ക്​ ( പ്രമേഹ നിർമാർജന പദ്ധതി) തുടക്കം. എയ്ഞ്ചൽസി​ൻെറ സഹകരണത്തോടെ ഡയമണ്ട് ഹെൽത്ത്‌ കെയറും ബെസ്​റ്റ്​ എയ്ഡ് ഡയബെറ്റ്സ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ പരിശീലനം ലഭിച്ച വളൻറിയർമാരിലൂടെ റെസിഡൻസ് അസോസിയേഷൻ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ ബോധവത്കരണം നടത്തും. കെ.കെ. രമ എം.എൽ.എ എയ്ഞ്ചൽസി​ൻെറയും കേരള എമർജൻസി ടീമും നഗരത്തിൽ ബ്ലൂ ബൈക്ക് റാലി നടത്തി. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാലി വടകര എസ്.ഐ രേഷ്മ ഫ്ലാഗ് ഓഫ്‌ ചെയ്തു. എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ.എം. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. സതീശൻ, ഡോ. മുഹമ്മദ്‌ അഫ്രോസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. ശ്രീജേഷ്, പി. വിജിത്ത് കുമാർ, കോസ്​റ്റൽ എസ്.ഐ അബ്​ദുൽ റഫീബ്, കെ.കെ. മുനീർ, കെ. ചന്ദ്രൻ, പി.പി. രാജൻ, പി.പി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. വി. ബിഖിൽ ബാബു, കെ.കെ. സാദത്ത്, പി. ഷാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രംSaji 1 കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റ്സ് വടകര പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.