സുൽത്താൻ ബത്തേരി: പാതിരിപ്പാലത്ത് മിനിലോറികൊണ്ട് കാർ തടഞ്ഞ് കവർച്ചക്കു ശ്രമിച്ച കേസിലെ മൂന്നു പ്രതികളെക്കൂടി പൊലീസ് പിടികൂടി. തൃശൂർ സ്വദേശിയായ വിനു ആേൻറാ (40), എറണാകുളം സ്വദേശികളായ ബിജീഷ് ഭാസ്കരൻ (37), ഇ.എസ്. അഖിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ, എറണാകുളം ഭാഗങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിൽനിന്ന് പണവുമായി വരുകയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേരാണ് കവർച്ചശ്രമത്തിനിരയായത്. ഇവർ സഞ്ചരിച്ച കാറിനു മുന്നിൽ മിനിലോറിയിട്ട് തടയുകയായിരുന്നു. കാർ വെട്ടിച്ച് ഇടവഴിയിലൂടെ ഓടിച്ചുപോയതിനാൽ കവർച്ച നടന്നില്ല. സംഭവത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസിൽ 16 പേരെങ്കിലും പ്രതികളായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഏഴുപേരെയാണ് പിടികൂടിയത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.എസ്. പ്രദീപ്കുമാറിൻെറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.