നീലേശ്വരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാവിൽ ഭവൻ യോഗകേന്ദ്രം മുൻ പ്രസിഡൻറ് പാലക്കാട്ട് പുതിയവളപ്പിൽ നാരായണൻ (80) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഴയകാല സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻെറ മുന്നണിപ്പോരാളിയായിരുന്നു. അന്തരിച്ച യോഗാചാര്യൻ എം.കെ. രാമൻെറ കൂടെനിന്ന് കാവിൽ ഭവൻ യോഗ പ്രകൃതി ചികിത്സ കേന്ദ്രം നിർമിക്കുന്നതിനും ട്രസ്റ്റ് രൂപവത്കരിക്കുന്നതിലും പ്രവർത്തിച്ചു. എൻ.കെ.ബി.എം ഹോസ്പിറ്റൽ ചാരിറ്റബ്ൾ ഹോസ്പിറ്റൽ ഡയറക്ടറാണ്. ഭാര്യ: നാരായണി. മക്കൾ: ഗീത, രാജീവൻ (ബംഗളൂരു), സിന്ധു (യോഗ അധ്യാപിക). മരുമക്കൾ: പ്രകാശൻ (മംഗലാപുരം), ദീപ്തി (കൊട്രച്ചാൽ), പരേതനായ മോഹൻ. narayanan -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.