പേരാമ്പ്ര: കൈപ്രം പാടശേഖരം കൃഷിയോഗ്യമാക്കാൻ സി.കെ.ജി ഗവ. കോളജ് എൻ.എസ്.എസ് വളൻറിയർമാരും രംഗത്തിറങ്ങി. പേരാമ്പ്ര ടൗണിൽനിന്ന് മരക്കാടി തോട്ടിലൂടെ കൈപ്രം കാക്കക്കുനി വയലിലേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് ആദ്യം നീക്കംചെയ്തത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും നെഹ്‌റു യുവകേന്ദ്രയും വിദ്യാർഥികളോടൊപ്പം ചേർന്നു. പ്രവൃത്തിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻ.വൈ.കെ വളൻറിയർ സ്വാതി നിനേഷ്, ഹരിത പാടശേഖര സമിതി പ്രസിഡൻറ് ബാലൻ, പാടശേഖരസമിതി പ്രവർത്തകരായ എം.കെ. രജീഷ്, എം.കെ. ബാബു, കെ.എം. സുനിൽകുമാർ, പി.കെ. മൊയ്തു, പി.കെ. കുഞ്ഞിക്കണ്ണൻ, എൻ.വൈ.കെ വളൻറിയർ വി.എസ്. കീർത്തന തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Photo: കൈപ്രം പാടശേഖരം സി.കെ.ജി ഗവ. കോളജ് വിദ്യാർഥികൾ നന്നാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.