നന്മണ്ട: ശാസ്ത്രപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിലെ ലാബുകൾ ആധുനീകരിക്കണമെന്ന് എം.കെ. രാഘവൻ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാറിൻെറ ധനസഹായത്തോെട നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന ലോകക്രമത്തിൽ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്ര പ്രതിഭകളെ ഉറ്റുനോക്കുന്നത്. കെ.എ.എസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർഥി ബിജേഷ് ബി.സി ക്ക് സ്കൂളിൻെറ ഉപഹാരം സമ്മാനിച്ചു. ദേശീയ-സംസ്ഥാന കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം കൈവരി വിദ്യാർഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. അനൂപ് കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഐ.പി. രാജേഷ്, റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനൻ, ഹെഡ് മാസ്റ്റർ അബൂബക്കർ സിദ്ദീഖ്, ഗിരിധരൻ, സലീന റഹീം, കെ.കെ. മുഹമ്മദ് റഫീഖ്, ഇ. സുരേന്ദ്രൻ, സവാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. ബിന്ദു സ്വാഗതവും സി.കെ. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.