കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യു.ഡി.എഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരം എം.പിയും കോൺഗ്രസിൻെറ ദേശീയ നേതാവുമായ ശശി തരൂരിൻെറ നിലപാട് ഇത് വ്യക്തമാക്കുന്നു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എം.പിക്കെതിരെ എന്തു നടപടിയാണ് കെ. സുധാകരനും വി.ഡി. സതീശനും സ്വീകരിച്ചത്. വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽനിന്നു കുത്തുന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വം സ്വീകരിക്കുന്നത്. പിണറായി വിജയൻ സർക്കാറിൻെറ ബി ടീമായാണ് എല്ലാ കാര്യത്തിലും വി.ഡി. സതീശനും സംഘവും പ്രവർത്തിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനംവരെ പോരാടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.