കോഴിക്കോട്: ദേശീയപാത ബൈപാസിന് സമീപം ഒഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി. വെങ്ങളം-രാമനാട്ടുകര ബൈപാസിൽ തൊണ്ടയാടിനും പാലാട്ട് കാവിനും ഇടയിൽ കൊട മാളിക്കുന്നിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തിങ്കളാഴ്ച പറമ്പ് അളക്കുന്നതിനായി കാട് വെട്ടിത്തെളിച്ചപ്പോൾ തെങ്ങിന്റെ ചുവട്ടിൽ കുറച്ച് വെടിയുണ്ട കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് എത്തി ചൊവ്വാഴ്ച പരിശോധിച്ചപ്പോഴാണ് കൂടുതൽ ഉണ്ടകൾ കവറിൽ പൊതിഞ്ഞ് പെട്ടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടത്. ബ്രിട്ടീഷ് നിർമിതിയടക്കം മൊത്തം 266 ഉണ്ടകൾ കണ്ടെടുത്തു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. വിദഗ്ധ പരിശോധനക്ക് ശേഷമെ വ്യക്തതയുണ്ടാവുവെന്ന് പൊലീസ് അറിയിച്ചു. ഇത്രയധികം ഉണ്ടകൾ കണ്ടെത്തുന്നത് അപൂർവമാണ്. വെടിവെപ്പ് പരിശീലനം നടത്തിയ ഓട്ട വീണ പ്ലൈവുഡ് ഷീറ്റും സ്ഥലത്ത് കണ്ടെത്തി. പെട്ടിയിൽ നിന്ന് രണ്ട് ഉണ്ട എടുത്തുമാറ്റി ഒരെണ്ണം ഉപയോഗിച്ച നിലയിലാണ്. പൊലീസ്, റൈഫിൾ ക്ലബ് അംഗങ്ങൾ എന്നിവർ പരിശീലിക്കുന്ന പോയന്‍റ് 22 തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് കിട്ടിയത്. ലൈസൻസുള്ളവർ പരിശീലിക്കുന്നയിനമാണിതെങ്കിലും ഒന്നിച്ച് ലഭിച്ചതിനാൽ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഉണ്ടകൾ 180 മീറ്റർ ദൂരം വരെ വെടിയുതിർക്കാൻ പറ്റുന്ന തോക്കിലിടുന്നവയാണ്. സിറ്റി ക്രൈംബ്രാഞ്ച് അസി.കമീഷണർ അനിൽ ശ്രീനിവാസ്, എസ്.ഐ പി.കെ. പൗലോസ്, മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.