കോഴിക്കോട്: പാമ്പുകടിയേറ്റ യുവതിക്ക് ജീവിതത്തിലേക്കു തിരിച്ചുവരാൻ കൈത്താങ്ങായി സ്പെഷൽ ബ്രാഞ്ച് പൊലീസ് അസിസ്റ്റൻറ് കമീഷണർ എ. ഉമേഷ്. പുതിയങ്ങാടി സ്വദേശി ചട്ടിക്കണ്ടി സ്വദേശി അഭയക്കാണ് (21) െപാലീസ് ഉദ്യോഗസ്ഥെൻറ ഇടപെടൽ തുണയായത്.
ശനിയാഴ്ച വൈകീട്ട് അമ്മ ശ്രീവിദ്യക്കൊപ്പം അമ്പലത്തിൽ പോയി മടങ്ങുേമ്പാഴാണ് പുത്തൂർ പാവങ്ങാട് റെയിൽവേ ലൈനിനു സമീപത്തുവെച്ച് അഭയയെ പാമ്പുകടിച്ചത്. അമ്മയും സഹോദരൻ അഭിഷേകും ഉടൻ ബൈക്കിൽ ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിേലക്കു പോകാനായിരുന്നു ബീച്ച് ആശുപത്രിയിൽനിന്നുള്ള നിർേദശം. എന്നാൽ, യാത്രക്ക് ആംബുലൻസ് കിട്ടിയില്ല. ബൈക്കിൽതന്നെ മെഡിക്കൽ കോളജിലേക്ക് കുതിച്ചെങ്കിലും ബീച്ച് ഭാഗത്ത് കനത്ത ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടെയാണ് സമീപത്തു നിർത്തിയിട്ട പൊലീസ് വണ്ടിക്കരികിലെത്തി അഭയയുെട സഹോദരൻ അസിസ്റ്റൻറ് കമീഷണർ എ. ഉമേഷിനോട് സഹായഭ്യർഥിച്ചത്. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി.
യാത്രക്കിടെ കൺട്രോൾ റൂമിൽനിന്ന് പൊലീസ് ആംബുലൻസും വന്നു. ഇതോടെ എളുപ്പത്തിൽ മെഡിക്കൽ കോളജിലെത്താനായി. ചികിത്സ കഴിഞ്ഞ് ഞായറാഴ്ച വൈകീട്ട് അഭയ ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.