തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പശ്ചിമ ബംഗാളിലേക്ക് ബസുകളയച്ചു

എലത്തൂർ: ലോക്ഡൗൺ കാലത്ത് തളർന്ന നിർമാണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് അന്തർസംസ്ഥാന തൊഴിലാളികളെ തേടി കരാറുകാർ.

അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുകടന്നതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായി നിലച്ചത്. നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാൻ വിവിധ സംസ്ഥാനങ്ങളിലേക്ക് ബസുകളയച്ച് കാത്തിരിക്കുകയാണ് കരാറുകാർ. പശ്ചിമ ബംഗാളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ രണ്ട് ബസുകളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്​ വിട്ടത്.

കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും പല കരാറുകാരും സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് തൊഴിലാളികളെ തേടി വാഹനം വിട്ടത്. തിരിച്ചെത്തുന്ന തൊഴിലാളികളെ സ്വന്തം ചെലവിൽ ക്വാറൻറീനിൽ താമസിപ്പിക്കാൻ ലോഡ്ജുകളും അടഞ്ഞുകിടക്കുന്ന ഓഡിറ്റോറിയങ്ങളും ഒരുക്കി.

ഓരോ തൊഴിലാളിയുടെയും ചെലവും താമസവും പരിശോധനയും നൽകാമെന്ന് ആരോഗ്യവകുപ്പിന് ഉറപ്പുനൽകിയശേഷമാണ് ഇവർക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.