കോവിഡ്​: പ്രവാസികൾക്കുള്ള വായ്പവിതരണം തുടങ്ങി

കോ​ഴി​​ക്കോ​ട്​: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ന​ഗ​ര​സ​ഭ​യു​ടെ വാ​യ്പ​വി​ത​ര​ണം തു​ട​ങ്ങി. കു​ടും​ബ​ശ്രീ കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, സൗ​ത്ത്, സെ​ൻ​ട്ര​ൽ സി.​ഡി.​എ​സു​ക​ളി​ൽ നി​ന്നാ​യി 21 അ​പേ​ക്ഷ​ക​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ണം പാ​സാ​യ​ത്. 20 ല​ക്ഷം രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സൗ​ത്ത് സി.​ഡി.​എ​സി​ലെ സ​ലിം, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നീ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ൽ​കി ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ്​ കാ​ര​ണം 14 ല​ക്ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് എ​ങ്കി​ലും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യോ തി​രി​കെ പോ​കാ​ൻ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​തു കാ​ര​ണം വി​സ​യു​ടെ കാ​ലാ​വ​ധി തീ​ർ​ത്ത് നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചെ​റി​യൊ​രു പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് സ​ർ​ക്കാ​ർ പ്ര​വാ​സി​ഭ​ദ്ര​ത പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

നോ​ർ​ക്ക റൂ​ട്ട്സു​മാ​യി സം​യോ​ജി​പ്പി​ച്ച് കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി​ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ ആ​ക​ണ​മെ​ന്ന​താ​ണ്​ നി​ബ​ന്ധ​ന. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളാ​ക​ണം. കു​റ​ഞ്ഞ​ത് ആ​റു​​മാ​സ​മെ​ങ്കി​ലും അ​യ​ൽ​ക്കൂ​ട്ടാം​ഗ​ത്വം നേ​ടി​യ കു​ടും​ബ​ശ്രീ അം​ഗ​ത്തി​ന്‍റെ കു​ടും​ബാം​ഗ​മാ​യി​രി​ക്ക​ണം. കു​റ​ഞ്ഞ​ത് ര​ണ്ടു​​വ​ർ​ഷ​മെ​ങ്കി​ലും പ്ര​വാ​സ ജീ​വി​തം ന​യി​ച്ച വ്യ​ക്തി ആ​ണെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സം​രം​ഭം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടു​ ല​ക്ഷം രൂ​പ​വ​രെ ധ​ന​സ​ഹാ​യം കി​ട്ടും. പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി​ട്ടാ​ണ് തു​ക ന​ൽ​കു​ന്ന​ത്.

ആ​ദ്യ ഗ​ഡു ല​ഭി​ച്ച് മൂ​ന്നു​ മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി​ക്കു​ശേ​ഷം 21 തു​ല്യ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ച്ചാ​ൽ മ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​യ്പ​യു​ടെ 50 ശ​ത​മാ​ന​വും സം​രം​ഭം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ ബാ​ക്കി 50 ശ​ത​മാ​നം തു​ക​യും ല​ഭി​ക്കും.

ച​ട​ങ്ങി​ൽ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശ്രീ​മ​തി അം​ബി​ക, ശ്രീ​മ​തി ജാ​സ്മി​ൻ, ശ്രീ​മ​തി ശ്രീ​ജ എ​ന്നി​വ​രും പ്രോ​ജ​ക്ട് ഓ​ഫി​സ​ർ ശ്രീ ​ടി.​കെ. പ്ര​കാ​ശ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - covid: expatriates loan distribution started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.