കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതോടെ ഒ.പി ടിക്കറ്റിനായുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. ഒ.പി ടിക്കറ്റുകൾ ഇ -ഹെൽത്ത് വെബ്സൈറ്റ് വഴിയാക്കിയതോടെ ടിക്കറ്റ് അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
ഒ.പി ടിക്കറ്റ് കൗണ്ടറിലെത്തിയശേഷമാണ് രോഗികൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. ഇതിന് സമയമെടുക്കും. അതിനിടെ വെബ്സൈറ്റ് ജാമാവുന്നതും തിരിച്ചടിയാവും. എന്നാൽ, പുലർച്ചമുതൽ രൂപപ്പെടുന്ന നീണ്ടനിര ഉച്ചക്ക് 12 ആയാലും ഒ.പി ബ്ലോക്കിന്റെ ഗേറ്റിൽനിന്ന് നീങ്ങാത്ത അവസ്ഥയാണ്. ദിനംപ്രതി 3000ലധികം പേരാണ് ചികിത്സതേടി ഒ.പിയിലെത്തുന്നത്. ഇവരുടെ ആധാർ നമ്പർ, പേര്, വയസ്സ്, വിലാസം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
പിന്നീട് യു.എച്ച്.ഐ.ഡി (യുനിക് ഹെൽത്ത് ഐ.ഡി) ഉപയോഗിച്ചാണ് ടോക്കൺ അനുവദിക്കുക. ഇത് കാത്തിരിപ്പ് നീളാൻ ഇടയാക്കുന്നു.
അതേസമയം. രോഗികൾ പുറത്തുനിന്ന് യു.എച്ച്.ഐ.ഡി കാർഡ് എടുത്ത് വന്നാൽ ഈ കാർഡ് കൗണ്ടറിൽ കാണിച്ചയുടൻ രോഗികൾക്ക് ടോക്കൺ നൽകാനാവുമെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.