മത്സ്യോൽപാദനത്തിനു ബാണാസുരസാഗര്‍ അണയില്‍ സ്ഥാപിച്ച കൂടുകള്‍

കോഴിക്കോട്​: ചിറകളുടെ നഗരമായ കോഴിക്കോ​ട്ടെ പൊതുകുളങ്ങളിൽ മത്സ്യം വളർത്താൻ ധാരണ. തിരുവണ്ണൂർ വാർഡിൽപെട്ട തിരുവണ്ണൂർ കോർപറേഷൻ കുളം, കുറ്റിച്ചിറ വാർഡിലെ കുറ്റിച്ചിറ, അത്താണിക്കലിലെ ഗരുഡൻ കുളം, താമരക്കുളം, ചക്കോരത്തുകുളം വാർഡിലെ ബിലാത്തിക്കുളം, കല്ലായി വാർഡിലെ പൊക്കാവ്​ കുളം, കൈതക്കുളം എന്നിവയിലാണ്​ ആദ്യഘട്ടത്തിൽ മീൻവളർത്തൽ ആരംഭിക്കുക.

ഈ കുളങ്ങളിൽ മത്സ്യം വളർത്താൻ അനുമതി നൽകണമെന്ന്​ അപേക്ഷിച്ച്​ മത്സ്യഭവൻ ഒാഫിസർ നഗരസഭയെ സമീപിച്ചിരുന്നു. ഇതി​െൻറയടിസ്ഥാനത്തിൽ മീൻ വളർത്താൻ അനുമതി നൽകാൻ നഗരാസൂത്രണ സ്ഥിരം സമിതിയിൽ ധാരണയായി.

ബുധനാഴ്​ച നടക്കുന്ന നഗരസഭ കൗൺസിൽ യോഗം അന്തിമാംഗീകാരം നൽകുന്ന കാര്യം പരിഗണിക്കും. ഏറ്റവും വിസ്​തൃതിയുള്ള കുറ്റിച്ചിറയിലടക്കം മിക്കയിടത്തും ഇപ്പോൾ തന്നെ മത്സ്യങ്ങൾ വളരുന്നുണ്ട്​. മാനാഞ്ചിറ, നീലിച്ചിറ എന്നിവയടക്കം വെള്ളമെടുക്കുന്ന കുളങ്ങളിലും മത്സ്യങ്ങളുണ്ട്​.

നിലവിലുള്ള മത്സ്യങ്ങൾക്ക്​ അപകടമില്ലാത്തവിധം ഒരേയിനം മീനുകളെ വളർത്തുന്ന കാര്യം പരിഗണിക്കും.മീൻവളർത്തലി​െൻറ ചുമതല മത്സ്യഭവനെ ഏൽപിക്കാനാണ്​​ ആലോചന. കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​ത ഗരുഡൻ കുളമടക്കമുള്ള സ്ഥലങ്ങളിലെ മീൻവളർത്തൽ സന്ദർശകരെ ആകർഷിക്കാനും സഹായമാകുമെന്നാണ്​ പ്രതീക്ഷ. നിറയെ ചിറകളുണ്ടായിരുന്ന കോഴിക്കോട്ട്​ പകുതിയിലേറെ പലകാലത്തായി നികത്തിക്കഴിഞ്ഞു.

ആനക്കുളവും മുതലക്കുളവും കണ്ടംകുളവുമെല്ലാം വർഷങ്ങൾക്കുമുമ്പ്​ വേനലിലും നിറഞ്ഞിരിക്കുന്ന കുളങ്ങളായിരുന്നു.പള്ളികളോടും ക്ഷേത്രങ്ങളോടും ചേർന്നും നിരവധി കുളങ്ങളാണ്​ നഗരത്തിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.