ചേ​വാ​യൂ​ർ ഭാ​ഗ​ത്ത് ഗെ​യി​ൽ പൈ​പ്പ് ലൈ​നി​നാ​യി എ​ടു​ത്ത കു​ഴി മൂ​ടാ​ത്ത​നി​ല​യി​ൽ

ഗ്യാസ്​ പൈപ്പിടൽ നിലച്ചു; മെഡിക്കൽ കോളജ് റോഡിൽ ഗതാഗത സ്തംഭനം രൂക്ഷം

കോ​ഴി​ക്കോ​ട്​: വീ​ടു​ക​ൾ​ക്കും വ​ണ്ടി​ക​ൾ​ക്കും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി വാ​ത​കം എ​ത്തി​ക്കാ​നു​ള്ള സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്​-​മാ​വൂ​ർ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സ് ക​മ്പ​നി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പൈ​പ്പി​ട​ൽ നി​ല​ച്ച​തോ​ടെ ഗ​താ​ഗ​ത സ്തം​ഭ​നം.

പ്ര​വൃ​ത്തി​ക്കാ​യി വ​ൺ​വേ പാ​ത​യു​ടെ പ​കു​തി കു​ഴി​യെ​ടു​ത്ത​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മു​ന്നോ​ട്ടു​നീ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക്വാ​റി പ​ണി​മു​ട​ക്കു​കാ​ര​ണം നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​താ​ണ് ക​രാ​റു​കാ​ർ പ​ണി നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ദാ​നി ഗ്യാ​സ് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​സ​ന്റേ​ഷ​ൻ സ്കൂ​ളി​നു​സ​മീ​പം ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ ര​ണ്ട് കേ​ബി​ൾ മു​റി​ഞ്ഞ​ത് ന​ന്നാ​ക്കാ​നു​ള്ള പ​ണി ന​ട​ക്കു​ന്ന​തും പൈ​പ്പി​ട​ൽ നീ​ളാ​ൻ കാ​ര​ണ​മാ​ണ്. തൊ​ണ്ട​യാ​ടി​നും മെ​ഡി​ക്ക​ൽ കോ​ള​ജി​നു​മി​ട​യി​ലാ​ണ് ഇ​പ്പോ​ൾ പൈ​പ്പി​ട​ൽ ന​ട​ക്കു​ന്ന​ത്.

റോ​ഡി​ൽ കു​ഴി​ക​ൾ പ​ല​തും മൂ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഫൂ​ട്പാ​ത്തു​ക​ളും റോ​ഡും ഒ​രു​പോ​ലെ മ​ണ്ണും മ​റ്റും വീ​ണ് ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പെ​രു​ന്നാ​ൾ തി​ര​ക്ക് കൂ​ടി​യാ​യ​തോ​ടെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് സ്ഥി​ര​മാ​ണ്.

ഈ ​മാ​സം 17 മു​ത​ലാ​ണ് ക്വാ​റി സ​മ​രം തു​ട​ങ്ങി​യ​ത്. നേ​ര​ത്തേ യാ​ർ​ഡു​ക​ളി​ൽ കൊ​ണ്ടി​ട്ട സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ മു​ത​ൽ തൊ​ണ്ട​യാ​ടു​വ​രെ പ​ണി തീ​ർ​ത്തി​രു​ന്നു. യാ​ഡി​ലും റോ​ഡ​രി​കി​ലും കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടി​ട്ടാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സം​ഭ​രി​ച്ചു​വെ​ക്കാ​റി​ല്ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ണി പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ടു​ത്ത​യാ​ഴ്ച​ക്ക​കം കു​ഴി​മൂ​ടാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ടാ​റി​ട​ൽ ക്വാ​റി പ​ണി​മു​ട​ക്ക് ക​ഴി​ഞ്ഞാ​ലേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ​കു​ഴി​ക​ൾ മൂ​ടി ബോ​ർ​ഡു​ക​ൾ പെ​ട്ടെ​ന്ന് മാ​റ്റാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യാ​ണ് പൈ​പ്പ് വി​ഭാ​വ​നം ചെ​യ്ത​തെ​ങ്കി​ലും കു​റ്റി​ക്കാ​ട്ടൂ​ർ വ​രെ നീ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്. കോ​വൂ​ർ ജ​ങ്ഷ​ൻ മു​ത​ൽ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള ഭാ​ഗ​ത്തും പൈ​പ്പി​ട​ൽ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​വി​ടെ ടാ​റി​ട​ലി​ന്റെ ചു​മ​ത​ല റോ​ഡി​ന്റെ നി​ല​വി​ലെ സം​ര​ക്ഷ​ക​രാ​യ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നും ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കു​മാ​ണ്. തി​ര​ക്കേ​റി​യ ഇ​ടു​ങ്ങി​യ റോ​ഡി​ൽ രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്. മാ​വൂ​ർ റോ​ഡി​ൽ കോ​വൂ​ർ ജ​ങ്ഷ​ൻ വ​രെ ഗ്യാ​സ് പൈ​പ്പി​ട​ൽ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക​ടു​ത്തും മാ​വൂ​ർ റോ​ഡ്-​രാ​ജാ​ജി റോ​ഡ് ജ​ങ്ഷ​നി​ലു​മെ​ല്ലാം കു​ഴി​ക​ളെ​ടു​ത്ത ഭാ​ഗം ഇ​നി​യും ടാ​ർ ചെ​യ്ത് ന​ന്നാ​ക്കാ​നു​മു​ണ്ട്. എ​ത്ര​യും വേ​ഗം തീ​ർ​ക്കേ​ണ്ട കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ലെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ്​ റോ​ഡി​ലെ​യും പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്​ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി.

Tags:    
News Summary - Gas piping stopped; Heavy traffic jam on Medical College Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.