കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലി​ലെ ചെ​രി​പ്പ് നി​ർ​മാ​ണ യൂ​നി​റ്റ്

‘ഫ്രീഡം’ ഹവായ് ചെരിപ്പുമായി കോഴിക്കോട് ജില്ല ജയിൽ

കോ​ഴി​ക്കോ​ട്: ജ​യി​ലു​ക​ളി​ൽ ആ​രം​ഭി​ച്ച ഫ്രീ​ഡം ഫു​ഡ് വ​ൻ വി​ജ​യ​മാ​യ​തി​നു പി​ന്നാ​ലെ ചെ​രി​പ്പ് നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങി ജി​ല്ല ജ​യി​ൽ. ജ​യി​ലി​ലെ ചെ​രി​പ്പി​ന് ‘ഫ്രീ​ഡം ഹ​വാ​യ് ച​പ്പ​ൽ​സ്’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വ​രു​മാ​ന​ത്തോ​ടൊ​പ്പം ത​ട​വു​കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം​കൂ​ടി ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. 100 രൂ​പ​യാ​ണ് ഫ്രീ​ഡം ചെ​രി​പ്പി​ന്റെ വി​ല.

ത​ട​വു​കാ​രു​ടെ ക്ഷേ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​ന്വ​ൽ ഹ​വാ​യ് ച​പ്പ​ൽ മെ​ഷീ​നു​ക​ൾ ജ​യി​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഫൂ​ട്ട് വെ​യ​ർ ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്​​മെ​ന്റ് സെ​ന്റ​റി​ൽ​നി​ന്ന് പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ചു ത​ട​വു​കാ​രാ​ണ് ചെ​രി​പ്പ് നി​ർ​മി​ക്കു​ന്ന​ത്.

ചെ​രി​പ്പ് നി​ർ​മാ​ണ യൂ​നി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ര​ണ്ടു വ​ർ​ഷം മു​മ്പു​ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും ജ​നു​വ​രി​യി​ലാ​ണ് യൂ​നി​റ്റ് ആ​രം​ഭി​ക്കാ​നാ​യ​ത്.

കോ​വി​ഡി​നു മു​മ്പേ ചെ​രി​പ്പ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ജ​യി​ലി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ്‌ പ്ര​തി​സ​ന്ധി​യി​ൽ നി​ർ​മാ​ണം നീ​ളു​ക​യാ​യി​രു​ന്നു. പ​രോ​ളി​ലി​റ​ങ്ങി​യ ത​ട​വു​കാ​രെ​ല്ലാം തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ചെ​രി​പ്പ് നി​ർ​മാ​ണം സ​ജീ​വ​മാ​യ​ത്. കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ൽ വി​യ്യൂ​രി​ലും പൂ​ജ​പ്പു​ര​യി​ലും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചെ​രി​പ്പ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചു​വ​പ്പ്, പ​ച്ച, നീ​ല എ​ന്നീ നി​റ​ങ്ങ​ളി​ൽ ആ​റു മു​ത​ൽ 10 വ​രെ​യു​ള്ള സൈ​സു​ക​ളി​ലാ​ണ് ചെ​രി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​ത്. നാ​ലു മെ​ഷീ​നു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ദി​വ​സ​വും ഏ​താ​ണ്ട് 30 മു​ത​ൽ 50 വ​രെ ചെ​രി​പ്പു​ക​ൾ നി​ർ​മി​ക്കും. ജ​യി​ലി​ലെ കൗ​ണ്ട​ർ കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യി​ൽ വ​കു​പ്പി​ന്റെ ഫ്രീ​ഡം ഫു​ഡ് ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ വ​ഴി​യും ചെ​രി​പ്പ് ല​ഭ്യ​മാ​കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ​നി​ന്നാ​ണ് ചെ​രി​പ്പ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ റ​ബ​ർ ഷീ​റ്റു​ക​ളും സ്ട്രാ​പ്പു​ക​ളും എ​ത്തു​ന്ന​ത്. ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നാ​ലു യ​ന്ത്ര​ങ്ങ​ളും അ​സം​സ്‌​കൃ​ത വ​സ്‌​തു​ക്ക​ളും വാ​ങ്ങി​യ​ത്.

സ്റ്റോ​ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് 100 രൂ​പ​ക്കാ​ണ് ചെ​രി​പ്പ് വി​ൽ​ക്കു​ന്ന​തെ​ങ്കി​ലും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കു​റ​ഞ്ഞ വി​ല​ക്ക് ചെ​രി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് എം.​എം. ഹാ​രി​സ് പ​റ​ഞ്ഞു. ഫാ​ൻ​സി ചെ​രി​പ്പു​ക​ൾ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​രി​പ്പു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചെ​രി​പ്പു​ക​ൾ ഹോ​ൾ​സെ​യി​ലാ​യി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഫ്രീ​ഡം ഫു​ഡ് ല​ഭി​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ഫ്രീ​ഡം ചെ​രി​പ്പും ല​ഭ്യ​മാ​ണ്. 

Tags:    
News Summary - kozhikkode district jail with 'Freedom' Hawaiian slippers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.