കോഴിക്കോട്ട് 81 പേര്‍ക്ക് കൂടി കോവിഡ്; 130 പേര്‍ രോഗമുക്തരായി

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 81 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. 130 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി 61 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 32 പേര്‍ക്കും പയ്യോളിയില്‍ 7 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1410 ആയി. 

595 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 595 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14812 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 87943 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 232 പേര്‍ ഉള്‍പ്പെടെ 1491 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 

3289 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ആകെ 1,53,356 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,50,608 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 146574 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 2748 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

പുതുതായി വന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 3229 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 586 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2617 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30997 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.