മുക്കം: 31 വര്‍ഷത്തിനു ശേഷം ഇരുവഴിഞ്ഞിപ്പുഴയില്‍നിന്ന് വിഗ്രഹം വീണ്ടെടുത്തു. കാരശ്ശേരി അടിതൃക്കോവില്‍ ക്ഷേത്രത്തിലെ വിഗ്രഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. വിഗ്രഹത്തിന് ഒരുവിധ കേടുപാടും സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
1921 ൽ പൊട്ടിയ വിഗ്രഹത്തിെൻറ ഭാഗങ്ങള്‍ പലയിടങ്ങളില്‍നിന്ന് കണ്ടെടുക്കുകയും 60 വര്‍ഷത്തോളം പൂജ തുടരുകയും ചെയ്തിരുന്നു. ചൈതന്യം നഷ്ടപ്പെെട്ടന്ന് വിധിയെഴുതിയ വിഗ്രഹം 1990 ലാണ് പുഴയിലൊഴുക്കിയത്. തിരുവാലൂര്‍ ഇല്ലത്തെ അന്നത്തെ കാരണവര്‍ കുമാരന് നമ്പൂതിരി, കൊടക്കാട്ട് ഇല്ലത്തെ പ്രായം ചെന്ന നമ്പൂതിരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്നേ ഇതിനെ എതിര്‍ത്ത് വിഗ്രഹ സംരക്ഷണത്തിനനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രശ്നവിധി പ്രകാരം പിന്നീട് പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചാണ് കാരശ്ശേരി അടിതൃക്കോവില്‍ ക്ഷേത്രത്തില്‍ പൂജ നടക്കുന്നത്.
ജ്യോതിഷപ്രകാരം വിഗ്രഹം തിരിച്ചെടുക്കണമെന്നുപറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും ബേപ്പൂരിലെ ഷിജു, മജീദ് എന്നിവരുടെ നേതൃത്വത്തിെല മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്തി വിഗ്രഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.