മുക്കം: പാറത്തോട് കോളനിക്കു സമീപം ഉൾവനത്തിൽ മുക്കം പൊലീസിൻെറ വൻ വ്യാജമദ്യ വേട്ട. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിെൻറ നിർദേശപ്രകാരം നടത്തിവരുന്ന 'ഓപറേഷൻ ലോക്ഡൗൺ വാറ്റി'െൻറ ഭാഗമായി മുക്കം ഇൻസ്പെക്ടർ നിസാമിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മുക്കം പൊലീസ് പാറത്തോട് ഉൾവനത്തിൽ നടത്തിയ തിരച്ചിലിലാണ് 50 ലിറ്ററോളം വരുന്ന വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
രണ്ടാംഘട്ട ലോക്ഡൗൺ ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത് മദ്യവിൽപന ശാലകളും ബാറുകളും അടച്ചിട്ടതോടെയാണ് മലയോര മേഖലയിൽ വ്യാജമദ്യ നിർമാണം സജീവമായത്. ലിറ്ററിന് 1000 മുതൽ 1500 രൂപക്ക് വരെയാണ് ഇത്തരത്തിൽ നിർമിക്കുന്ന മദ്യം വിൽപന നടത്തുന്നത്.
മുക്കം പ്രിൻസിപ്പൽ എസ്.ഐ രാജീവിെൻറ നേതൃത്വത്തിൽ എസ്.ഐ സി.സി. സജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്. ശ്രീജേഷ്, സിവിൽ പൊലീസ് ഓഫിസർ അനൂപ് തറോൽ, ഹോം ഗാർഡ് സിനീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.