മുക്കം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഡി.സി.സി പ്രസിഡൻറ് യു. രാജീവിന് നൽകിയ സ്വീകരണ ചടങ്ങ് ഐ വിഭാഗം ബഹിഷ്കരിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മുക്കം, കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ മണ്ഡലങ്ങളിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ഐ വിഭാഗം ആരോപിച്ചു. മുക്കം സർവിസ് സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും നേതൃത്വം കൂട്ടുനിൽക്കുകയാണെന്ന ആരോപണവും ഉയർത്തി.
അർഹതപ്പെട്ട സ്ഥാനങ്ങൾപോലും നൽകാതെ ഐ വിഭാഗത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വരുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സംവിധാനവുമായി സഹകരിക്കേണ്ടതില്ലെന്നും െഎ വിഭാഗം തീരുമാനിച്ചു. യോഗത്തിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ഒരുവിഭാഗം പ്രവർത്തകർ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖുമായി വാക്കേറ്റവും ഉണ്ടായി.
സ്വീകരണം ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ. ആൻറണി, ബാബു പൈക്കാട്ടിൽ, നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, മണ്ഡലം പ്രസിഡൻറുമാരായ സത്യൻ മുണ്ടയിൽ, ജോസ് പള്ളിക്കുന്നേൽ, കരീം പഴങ്കൽ, ടി.ടി. സുലൈമാൻ, വേണു കല്ലുരുട്ടി, സുഫിയാൻ ചെറുവാടി, പി. ഭാനുമതി ടീച്ചർ, സുജ ടോംതുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.