അ​വ​ശ​നി​ല​യി​ലു​ള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ തടഞ്ഞതായി പരാതി


മു​ക്കം: അ​വ​ശ​നി​ല​യി​ലു​ള്ള രോ​ഗി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന ഓ​ട്ടോ മ​ദ്യ​പി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വേ​ന​പ്പാ​റ​യി​ലാ​ണ് സം​ഭ​വം.

കാ​പ്പാ​ട്ടു​മ​ല സ്വ​ദേ​ശി​നി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് ബു​ള്ള​റ്റ് ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ത​ട​ഞ്ഞ​ത്. ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രോ​ഗി​ക്ക് ച​ർ​ദി​യും പ​നി​യും അ​ധി​ക​മാ​യ​തോ​ടെ കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി കോ​ട​ഞ്ചേ​രി​യി​ൽ​നി​ന്ന്​ വി​ളി​ച്ചു​വ​രു​ത്തി​യ ഓ​ട്ടോ​യി​ൽ മു​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് സം​ഭ​വം.

വേ​ന​പ്പാ​റ എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ പ​ണം അ​ട​ങ്ങു​ന്ന പ​ഴ്സ് ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ നി​ർ​ത്തി പ​ഴ്സ് തി​ര​യു​ന്ന​തി​നി​ടെ​യാ​ണ്​ ര​ണ്ടു​പേ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ചെ​യ്ത​തെ​ന്ന് കു​ടും​ബ​സു​ഹൃ​ത്ത് പ​റ​ഞ്ഞു. യു​വാ​ക്ക​ൾ ഏ​റെ​നേ​രം വാ​ഹ​നം ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. രോ​ഗി​യെ മു​ക്ക​ത്തെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Tags:    
News Summary - Complaint that the auto that went to the hospital with the patient in the emergency room was blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.