മുക്കം: ലോകത്തെ ഞെട്ടിച്ച് വ്യാപിച്ചുകൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ കമ്പ്യൂട്ടർ വൈറസ് ആക്രമണം മുക്കത്തും സ്ഥിരീകരിച്ചു. പ്രമുഖ പ്രിൻറിങ് പ്രസുകളിലെ കമ്പ്യൂട്ടറുകളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. കെ.ടി പ്രിേൻറഴ്സ്, ഫോട്ടോപ്ലേറ്റ്, ബസൂക ഗ്രാഫിക്സ് എന്നീ സ്ഥാപനങ്ങളില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകള്‍ അറിയിച്ചു.
ആയിരക്കണക്കിന് ഡിസൈനിങ് ഫയലുകളും 10 ലക്ഷം രൂപ വിലയുള്ള പ്ലേറ്റ് മേക്കിങ് സോഫ്റ്റ്വെയറും തകരാറിലായെന്ന് ഉടമ നിസാര്‍ ഫോട്ടോപ്ലേറ്റ് പറഞ്ഞു. ആക്രമണത്തിനിരയായ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ തിരിച്ചുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന ഹാക്കര്‍മാരുടെ ഇ-മെയില്‍ സന്ദേശവും ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അജ്ഞാതരായ ആക്രമണകാരികള്‍ 60,000 രൂപ ബിറ്റ്കോയിനായി (ഡിജിറ്റല്‍ മണി) നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയിലായ സ്ഥാപന ഉടമകള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്കി. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അപരിചിത ഇ-മെയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും കമ്പ്യൂട്ടറുകളില്‍ സുരക്ഷിതമായ ആൻറിവൈറസ്, ആൻറിമാല്വെയര് സോഫ്റ്റ്വെയറുകള് ഇൻസ്റ്റാള്‍ ചെയ്യുകയുമാണ് പ്രതിവിധിയെന്ന് കമ്പ്യൂട്ടര്‍ വിദഗ്ധനും അധ്യാപകനുമായ നസീബ് ഉള്ളാട്ടില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.