മുക്കം: തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവെച്ച് അപകടകരമായ വർഗീയ ധ്രുവീകരണം നടത്തുക വഴി കേരളത്തിലെ സി.പി.എം വർഗീയ പാർട്ടിയായി അധഃപതിെച്ചന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്ട്രീയത്തില്‍ പങ്കാളികളാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രാഷ്ട്രീയ കാമ്പയിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് കെ.സി. അന്‍വര്‍ നയിക്കുന്ന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ് പരിവാറിെൻറ ചട്ടുകമായി പിണറായി പൊലീസ് മാറി. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന 'കോർപറേറ്റോക്രസി'യായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈങ്ങാപ്പുഴയില്‍നിന്നാരംഭിച്ച വാഹനജാഥ വിവിധ പഞ്ചായത്തുകളിലൂടെ മുപ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് മുക്കത്ത് സമാപിച്ചത്.
ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ആറു ജനപ്രതിനിധികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി.
മണ്ഡലം വൈസ് പ്രസിഡന്റ് ഷംസുദ്ദീന് ചെറുവാടി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ചന്ദ്രന് കല്ലുരുട്ടി, കെ.സി അന്‍വര്‍, നഗരസഭ കൗൺസലർ എ. ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, ഷാഹിന ടീച്ചർ, സാറ കൂടാരം, ടി.കെ അബൂബക്കർ, കെ.ജി. സീനത്ത്, സജ്ന ബാലു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ. ബാവ സ്വാഗതവും മണ്ഡലം അസി. സെക്രട്ടറി പി.കെ. ഹാജറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.