മുക്കം: താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാജീവ് കുമാറിെൻറ നേതൃത്വത്തിൽ ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) ശനിയാഴ്ച ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ എത്തുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം. രാജീവൻ അറിയിച്ചു.
നീർനായ്ക്കളെ നശിപ്പിക്കുകയോ, ആവാസ വ്യവസ്ഥക്ക് നാശം നേരിടാത്ത ഡാമുകൾ പോലുള്ള സ്ഥലങ്ങളിലേക്ക് ഇവയെ മാറ്റുകയോ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് വനം വകുപ്പ് കൺസർവേറ്റർക്കും കോഴിക്കോട് ഡിവിഷനൽ വനം വകുപ്പ് ഓഫിസർക്കും നിവേദനം നൽകിയിരുന്നു.
നീർനായ്ക്കളുടെ ആവാസ കേന്ദ്രങ്ങളെക്കുറിച്ച് അറിവുള്ളവർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.