മുക്കം: കർഷകരുടെയും സാധാരണക്കാരെൻറയും സാമ്പത്തിക ക്രമങ്ങളെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. രാജ്യത്തിെൻറ വളർച്ചക്ക് നിസ്തുല സംഭാവന നൽകിയവരാണ് കർഷകരെന്നും നിർഭാഗ്യവശാൽ ഇന്ന് ഈ മേഖലയിൽ മുന്നോട്ടുപോകാൻ പര്യാപ്തമായ സേവനങ്ങളും സംവിധാനങ്ങളും അവർക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാരശ്ശേരി പഞ്ചായത്തിെൻറ കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പാർലമെൻറിൽ പാസാക്കിയ കാർഷിക ബിൽ കാർഷികമേഖലയെ പ്രധാനമായും മൂന്ന് കുത്തക ഭീമൻമാർക്ക് തീറെഴുതിക്കൊടുക്കാൻ ലക്ഷ്യമിട്ടാണ്. ഇന്ന് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്.
നോട്ട് നിരോധനവും ജി.എസ്.ടിയും കാർഷിക ബില്ലും രാജ്യത്തിെൻറ സാമ്പത്തികരംഗം തകർത്തു. കർഷകരുമായി ചർച്ച പോലും നടത്താതെയാണ് നിയമങ്ങൾ പാസ്സാക്കുന്നത്. കർഷകർ രാജ്യത്തിെൻറ ശത്രുക്കളല്ല മറിച്ച് രാജ്യചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും ഭാഗമാണെന്ന് സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലിേൻറാ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുത്ത കെ.സി. അഷ്റഫ്, ഇസ്മയിൽ മേച്ചേരി, പാത്തുട്ടി തറയിൽ, രജീഷ് പൂച്ചോത്തിയിൽ, ബാബു മാത്യു, ഭാസ്കരൻ എടലമ്പാട്ട്, വാസു എതിർപ്പാറമ്മൽ, ടി. രാഹുൽ, സുമംഗല അരിഞ്ചീരി എന്നിവർക്കുള്ള അവാർഡ് വിതരണവും രാഹുൽ ഗാന്ധി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത, വൈസ് പ്രസിഡൻറ് ആമിന എടത്തിൽ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത, ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
രാഹുൽ ഗാന്ധിക്ക് ഓണക്കോടി സമ്മാനിച്ചു
മുക്കം: രാഹുൽ ഗാന്ധി എം.പിക്ക് കാരശ്ശേരി പഞ്ചായത്തിെൻറ വക ഓണക്കോടി. ഇന്നലെ നടന്ന പഞ്ചായത്തിെൻറ കർഷക ദിനാചരണ പരിപാടിയുടെ വേദിയിൽ വെച്ച് പ്രസിഡൻറ് വി.പി. സ്മിതയാണ് കോട്ടൺ മുണ്ടും ഷർട്ടും അടങ്ങിയ ഓണക്കോടി രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.