മുക്കം: .തദ്ദേശസ്വയ ഭരണ തെരഞ്ഞടുപ്പിന് നാല് നാളുകൾ ബാക്കി നിൽക്കെ മുക്കം നഗരസഭയിലെ മിക്ക പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലാണ്. മുപ്പത്തിമൂന്ന് ഡിവിഷനലുകളിൽ ഇരുമുന്നണികളിലും വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളും എതാണ്ട് പൂർത്തിയാവുന്നു .വാഹന പ്രചരണങ്ങളാണ് കൂടുതൽ സജീവമാകുന്നത്. പ്രമുഖ സ്ഥാനാർഥികൾ മൂന്നും നാലും റൗണ്ടുകൾ വീടുകൾ കേന്ദ്രീകരിച്ചുള്ള പര്യടനം പൂർത്തീകരിച്ചിരിക്കയാണ്. ഒരോ ഡിവിഷനുകൾ കേന്ദ്രീകരിച്ച്ക്ലസ്റ്ററുകൾ രൂപവത്കരിച്ചുള്ള സ്ക്വാഡുകളുടെ പ്രവർത്തനം ചൊവ്വാഴ്ച്ച ആരംഭിച്ചു. ശനിയാഴ്ച്ച വരെ ക്ലസ്റ്റർ സ്ക്വാഡുകൾ തുടരും.
മുക്കം നഗരസഭയിലെ കണക്ക് പറമ്പ്, മംഗലശ്ശേരി, പുൽപ്പറമ്പ് ,വെസ്റ്റ് ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മുക്കം നഗരഡിവിഷൻ, മുത്താലം, വെണ്ണക്കോട്, കല്ലുരുട്ടി, മുത്തേരി ,കയ്യിട്ടാ പൊയിൽ, തെച്ചിയാട്, തോട്ടത്തിൻ കടവ്, നീലേശ്വരം എന്നീ ഡിവിഷനുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇരു മുന്നണികളും തമ്മിലും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് അവസാനഘട്ടങ്ങളിലും പ്രകടമാവുന്നത്.
മുക്കം നഗരവാർഡിൽ പോലും തീപാറും പോരാട്ടമാണ് നടക്കുന്നത്. നീലേശ്വരം ഡിവിഷനുകളിൽ ഇക്കുറി മൂന്ന് മുന്നണികളിലും പ്രഗൽഭരായ സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. പ്രചരണരംഗത്ത് മറ്റൊരു ഡിവിഷനുകളിലുമില്ലാത്ത കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. നഗരസഭയിലെ തന്നെ 18 മുതൽ 22 വാർഡുകളിലെ ശ്രദ്ധേയമായ മൽസരമാണ് നടക്കുന്നത്. യു.ഡി.എഫ് പിന്തുതുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർഥികളും,ജനകീയ സ്വതന്ത്രമുന്നണി സ്ഥാനാർഥികളും വിമതരും ഉൾപ്പെടുന്നവരാണ് കളത്തിൽ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.