പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ്, കറുത്തപറമ്പ്, കരശ്ശേരി ജങ്ഷൻ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ഹെൽത്തി കേരളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചിലയിടങ്ങളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വികരിക്കുമെന്ന് കരശ്ശേരി ഹെൽത്ത് ഇൻസ്‌പെക്ടർ എ.സി. അരവിന്ദൻ അറിച്ചു.

ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ചന്ദ്രൻ,നിധിൻ, അനിഷ,ലുജൈന എന്നിവർ സംഘത്തിലുണ്ടായിരുന്നു.

News Summary - Inspection in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.