മുക്കം: ഒാട്ടോ യാത്രക്കിടയിൽ മുത്തേരിയിലെ വയോധികയെ പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ മുക്കം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്‌മാനും കൂട്ടുപ്രതികളായ സൂര്യപ്രഭക്കും കാമുകൻ ജമാലുദ്ദീനുമെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് സമർപ്പിച്ചത്. അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവാണ് കുറ്റപത്രം മജിസ്‌ട്രേറ്റ് മുമ്പാകെ സമർപ്പിച്ചത്. ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹോട്ടൽ ജീവനക്കാരിയായ വയോധികയെ ഒന്നാംപ്രതി മുജീബ്റഹ്മാൻ ചോമ്പാല അഴിയൂർ നിന്ന് മോഷ്ടിച്ച ഓട്ടോയിൽ കയറ്റി വഴിയിൽ നിർത്തി ബോധംകെടുത്തി കാപ്പുമലയിൽ ആളൊഴിഞ്ഞ പറമ്പിൽ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്രികകൊണ്ട് കീറിമുറിച്ചിരുന്നു.
വയോധികയുടെ കൈയും കാലും കേബിൾ വയർകൊണ്ട് കെട്ടിയശേഷമാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. വയോധികയുടെ ഒരുപവൻ മാലയും കമ്മലും പറിച്ചെടുത്തു. മൊബൈൽ ഫോണും 5000 രൂപയടങ്ങിയ ബാഗും കൊണ്ടുപോവുകയും ചെയ്തു. പിടികൂടാനുള്ള ജമാലുദ്ദീൻ ബംഗളൂരുവിലുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ്.ടി.കെ മേൽനോട്ടം വഹിച്ച കേസിൽ മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഷാജിദ്. കെ, എ.എസ്.ഐ സാജു.സി, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, രതീഷ് എകരൂൽ, സ്വപ്ന, സിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.