മുലപ്പാൽ നൽകി പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ രമ്യക്ക് മുക്കം

റോട്ടറി ക്ലബംഗങ്ങൾ ഉപഹാരം സമ്മാനിക്കുന്നു

മുലപ്പാൽ നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥക്ക് റോട്ടറി ക്ലബിന്റെ ആദരം

മുക്കം: പിതാവും മുത്തശ്ശിയും ചേർന്ന് അമ്മയിൽനിന്നും തട്ടിയെടുത്തു കൊണ്ടുപോയ 12 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചേവായൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസർ രമ്യയെ മുക്കം റോട്ടറി ക്ലബ്‌ ആദരിച്ചു.

ചേവായൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങിൽ റോട്ടറി പ്രസിഡന്റ്‌ ഡോ. നിനകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണർ ഡോ. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ്‌ സെക്രട്ടറി അരുണ, റോട്ടറി ഡിസ്ട്രിക്ട് ചെയർ കെ.പി. അനിൽകുമാർ, ഹുസ്സൻ ഗ്രീൻഗാർഡൻ, സുകുമാരൻ, രജിക കാമത്, കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Rotary club pays tribute to the police officer who saved the child's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.