മുക്കം: ‘സന്നദ്ധം 2023’ എന്ന പേരിൽ എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ഏകദിന പരിശീലന ക്യാമ്പും ഹുസൈൻ കൽപൂർ പുരസ്കാര വിതരണവും വ്യാപാരഭവനിൽ നടന്നു. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുമിത്കുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച വനം വകുപ്പ് ദ്രുതകർമസേനാംഗം ഹുസൈൻ കൽപൂരിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായ ഷംസീർ മെട്രോക്ക് കേരള ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പുരസ്കാരവും സിദ്ദീഖ് ചേന്ദമംഗല്ലൂർ സമ്മാനിച്ച 5000 രൂപ പ്രൈസ് മണിയും സമ്മാനിച്ചു. അഷ്കർ സർക്കാർപറമ്പ് അധ്യക്ഷത വഹിച്ചു.
മുക്കം അഗ്നിരക്ഷാനിലയം ഓഫിസർ എം.എ. ഗഫൂർ മുഖ്യാതിഥിയായി. മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഓഫിസർ ഇ.കെ. സലീം ഹുസൈൻ കൽപൂരിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മുക്കം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി എസ്.ഐ ആയിരുന്ന പി. അസൈൻ, സിഗ്നി ദേവരാജൻ എന്നിവരെയും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും ആദരിച്ചു. എ.പി. മുരളീധരൻ, ജി. അബ്ദുൽ അക്ബർ, ബക്കർ കളർ ബലൂൺ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ് അലി അക്ബർ, സിദ്ദീഖ് ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു.
എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ. ശശികുമാർ സ്വാഗതവും അസ്ബാബു നന്ദിയും പറഞ്ഞു. വളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളും കൊയിലാട്ട് ജ്വല്ലറി സമ്മാനിച്ച ഉപഹാരങ്ങളും വിതരണം ചെയ്തു. പരിശീലന പരിപാടിയിൽ അഗ്നിക്ഷാനിലയത്തിലെ ഫയർ ഓഫിസർ ഷറഫുദ്ദീൻ ക്ലാസെടുത്തു. ബാബു എള്ളങ്ങൽ സ്വാഗതവും അനീസ് ഇന്റിമേറ്റ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.