ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്ത് കടവ് ഭാഗങ്ങളിൽ വിളയാട്ടം നടത്തുന്ന നീർനായ്ക്കൾ

ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്​ക്കളുടെ അക്രമം; രണ്ടുപേർക്ക് കടിയേറ്റു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്​ക്കളുടെ അക്രമം. രണ്ട് യുവാക്കൾക്ക് കടിയേറ്റു. കാരശ്ശേരി തടപറമ്പ് തേനാലി അയ്യൂബ്​, സി.ടി. വിഷ്ണു എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം മുക്കം അങ്ങാടിയോട് ചേർന്ന കല്ലൂർ കടവിൽ കുളിക്കു​േമ്പാഴാണ്​ ആക്രമണമുണ്ടായത്​. വെള്ളത്തിനടിയിലൂടെ മുങ്ങി വന്ന്​ ഇരുവരെയും കടിച്ച് പറിക്കുകയായിരുന്നു. ഇരുവർക്കും കാലിന് സാരമായ

മുറിവുണ്ട്​. ഇവർ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സതേടി. അഞ്ചുമാസത്തിനിടയിൽ ഒരു മാസത്തിനിടെ 20 ലേറെ പേരാണ് ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൊടിയത്തൂർ, ചേന്ദമംഗലൂർ, കാരശ്ശേരി, വെസ്​റ്റ്​ കൊടിയത്തൂർ ഭാഗങ്ങളിലായിരുന്നു നീർനായ്​ക്കൾ വിളയാട്ടം നടത്തിയിരുന്നത്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം വനം വകുപ്പി െൻറ റാപിഡ് റെസ്പോൺസ് ടീം ഇരുവഴിഞ്ഞിപ്പുഴ മേഖലകളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നിനെപ്പോലും കണ്ടെത്താനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.