പ്രതി അനസ് എന്ന മുഹമ്മദ്

വയോധികയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി

മു​ക്കം: മാ​മ്പ​റ്റ​യി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച്​ ബൈ​ക്കി​ൽ ക​ട​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

മ​ല​പ്പു​റം ഇ​ള​യൂ​ർ സ്വ​ദേ​ശി മു​ണ്ടോ​ട​ൻ അ​ന​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദാ​ണ്​ (29) കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ക്കം-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ മാ​മ്പ​റ്റ പ്ര​തീ​ക്ഷ ബ​സ്​​സ്​​റ്റോ​പ്പി​നു സ​മീ​പം​ സ്ത്രീ​യു​ടെ മാ​ല ആ​ഡം​ബ​ര ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ മു​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം 15ന്​ ​ഒ​ന്നാം പ്ര​തി അ​രീ​ക്കോ​ട് കാ​വ​ന്നൂ​ർ സ്വ​ദേ​ശി സ​ന്ദീ​പി​നെ അ​ന്വേ​ഷ​ണം സം​ഘം കാ​വ​ന്നൂ​രി​ൽ​വെ​ച്ച്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

സ​ന്ദീ​പി​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​വ​ന്നൂ​രി​ലു​ള്ള ജ്വ​ല്ല​റി​യി​ൽ വി​റ്റ മാ​ല പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ടാം പ്ര​തി അ​ന​സ് എ​ന്ന മു​ഹ​മ്മ​ദി​നെ പി​ടി​കൂ​ടാ​ൻ ഒ​ളി​വി​ൽ പോ​യ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി മു​ൻ‌​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പൊ​ലീ​സ് പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ൾ പ്ര​തി താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​ൻ​പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു പ്ര​തി​യെ മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ സി​ജു​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം മു​ക്കം എ​സ്.​ഐ ഷാ​ജി​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​കെ. സി​ജു​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ കെ ​ഷാ​ജി​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, അ​നൂ​പ് മ​ണാ​ശ്ശേ​രി, അ​ഖി​ലേ​ഷ്, എ.​എ​സ്.​ഐ നാ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.