കൊടിയത്തൂർ: മലബാർ സമരത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല കമ്മിറ്റി ചെറുവാടിയിൽ മലബാർ ചരിത്ര കോൺഗ്രസ് സമര കേന്ദ്ര സംഗമം സംഘടിപ്പിക്കും. ചെറുവാടി ഇസ്ലാമിക് സെൻ്ററിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല പ്രസിഡൻ്റ് സുൽഫീക്കർ നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി പി. അലി അക്ബർ മുക്കം മുഖ്യപ്രഭാഷണം നടത്തി. ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, ഇസ്സുദ്ധീൻ പാഴൂർ, ഓർഗാനെറ്റ് ജില്ലാ ചെയർമാൻ നുഹുമാൻ കുമാരനെല്ലൂർ, എസ്.എ നാസർ, ഇഖ്ബാൽ കൊടിയത്തൂർ, നിസാം ചാത്തപറമ്പ്, ഷാഫി ചുള്ളിക്കാപറമ്പ്, അരിഫലി സംസാരിച്ചു. ഫൈസൽ ആനയാംകുന്ന് സ്വാഗതവും ഷബീർ ചെറുവാടി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: കെ. മോയിൻകുട്ടി (ചെയ.), സുൽഫീക്കർ നെല്ലിക്കാപറമ്പ് (കൺ.), സി.കെ ബീരാൻകുട്ടി (ട്രഷ.), എസ്.എ നാസർ (കോഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.