മുക്കം: ഇടതുപക്ഷത്തോട് സഹകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായും നഗരസഭയിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും മുസ്ലിംലീഗ് വിമത കൗൺസിലർ മുഹമ്മദ് അബ്ദുൽ മജീദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തെൻറ ഡിവിഷനിലെ വികസന കാര്യങ്ങൾ പൂർണമായും നടപ്പാക്കാൻ എൽ.ഡി.എഫ് ഭരണസമിതി ഉറപ്പുതന്നതായും അദ്ദേഹം അറിയിച്ചു.
എൽ.ഡി.എഫ് വാഗ്ദാനം ലംഘിച്ചാൽ അപ്പോൾ വേണ്ട തീരുമാനമെടുക്കും. താൻ മുന്നോട്ടുവെച്ച 25 നിർദേശങ്ങളും നടപ്പാക്കുന്നതിൽ എൽ.ഡി.എഫിൽ വിശ്വാസമുണ്ട്. മണ്ഡലം പ്രസിഡൻറ് സ്വാർഥതാൽപര്യത്തോടെയുള്ള പ്രവർത്തനമാണ് നടത്തിയത്. അതിൽ അമർഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുസ്ലിംലീഗ് വിമതൻ പിന്തുണ നൽകിയതോടെ മുക്കം നഗരസഭയിൽ എൽ.ഡി.എഫ് ഭരണ തുടർച്ചയുണ്ടാകുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സെക്രട്ടറി ടി. വിശ്വനാഥൻ അറിയിച്ചു. തെരഞ്ഞടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. മുക്കത്തിെൻറ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച പ്രവർത്തനമാണ് നടപ്പാക്കുക. വാർത്തസമ്മേളനത്തിൽ ഇളമന ഹരിദാസ്, കെ. സുന്ദരൻ, കെ.ടി. ശ്രീധരൻ, കെ.ടി. ബിനു, അബു കല്ലുരുട്ടി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.