അ​യ​നി​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന നി​ല​യി​ൽ

മഴ മാറിയിട്ടും കുഴികളടക്കാതെ ദേശീയപാത

പ​യ്യോ​ളി: മ​ഴ മാ​റി വെ​യി​ലാ​യി​ട്ടും ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ളം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ പ​ര​ക്കെ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്.

അ​യ​നി​ക്കാ​ട് പ​ള്ളി ബ​സ് സ്റ്റോ​പ് പ​രി​സ​ര​ത്തും ന​ന്തി മേ​ൽ​പാ​ല​ത്തി​ലും മൂ​ടാ​ടി ടൗ​ണി​ന് സ​മീ​പ​വും ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പ​ല​യി​ട​ങ്ങ​ളി​ലും നി​ല​വി​ലെ ഉ​പ​രി​ത​ലം അ​ട​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്.

മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ൻ ക​ഴി​യാ​തെ കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​ണ് അ​യ​നി​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ൻ ക​ഴി​യാ​ത്ത​രീ​തി​യി​ൽ ഇ​രു​ഭാ​ഗ​ത്തും മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ബി.​ഒ.​ടി അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ച ന​ന്തി മേ​ൽ​പാ​ലം എ​ല്ലാ​വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്തോ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. മൂ​ടാ​ടി ടൗ​ണി​ന് സ​മീ​പം വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് 300 മീ​റ്റ​റോ​ളം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി. ഇ​വി​ടെ​യും ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ശേ​ഷം കു​ഴി​യ​ട​ക്ക​ൽ പ്ര​ഹ​സ​നം അ​ര​ങ്ങേ​റി​യി​രു​ന്നു. വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യേ​ക്കാ​ൾ ഭീ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ.

കു​ഴി​ക​ളി​ൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി. അ​ത്യാ​സ​ന്ന രോ​ഗി​ക​ളെ​യും വ​ഹി​ച്ച് അ​തി​വേ​ഗ​ത​യി​ൽ പോ​വേ​ണ്ട ആം​ബു​ല​ൻ​സു​ക​ൾ കു​ഴി​ക​ളി​ൽ ചാ​ടി​ച്ച് ഏ​റെ അ​പ​ക​ട​ക​ര​മാ​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്.

മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത റീ ​ടാ​ർ ചെ​യ്തി​ട്ട് അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് റീ ​ടാ​റി​ങ് പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​ത്. എ​ന്നാ​ൽ, 2025ൽ ​മാ​ത്ര​മേ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ. ര​ണ്ട് പ്ര​ള​യ​മ​ട​ക്കം അ​ഞ്ചു മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ലെ കു​ഴി​ക​ള​ട​ക്ക​ൽ വ​ഴി​പാ​ടാ​യി മാ​റി​യ​താ​ണ് നി​ല​വി​ലെ ദു​രി​ത​ത്തി​ന് കാ​ര​ണം.

ദേ​ശീ​യ​പാ​ത വി​ക​സ​നം ബാ​ധി​ക്കാ​ത്ത ന​ന്തി - കൊ​യി​ലാ​ണ്ടി റൂ​ട്ടി​ലും റീ ​ടാ​റി​ങ് പ്ര​വൃ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കാ​റി​ല്ല.

Tags:    
News Summary - National highway without potholes despite the rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.