ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർ ശുചീകരണം

നടത്തുന്നു

കൊതുക് ഉറവിട നശീകരണവുമായി എൻ.എസ്.എസ് വളണ്ടിയർമാർ

മുക്കം: മഴക്കാലരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമെതിരെ ബോധവത്കരണവും ശുചീകരണവുമായി എൻ.എസ്.എസ് വളണ്ടിയർമാർ.

ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിലാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കൊതുക് ഉറവിട നശീകരണവും ആരോഗ്യ ബോധവത്കരണവും നടത്തിയത്.

നാഷനൽ സർവിസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വളണ്ടിയർമാർ ശുചീകരണവുമായി രംഗത്തിറങ്ങിയത്.

എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം, വളണ്ടിയർ ക്യാപ്റ്റന്മാരായ നദ സാലിം, ഹനാൻ ഗഫൂർ, പി.കെ. റിയ രവീന്ദ്രൻ, റിസ് വി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - NSS volunteers with mosquito source destruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.