പ​ണി പു​രോ​ഗ​മി​ക്കു​ന്ന വെ​ള്ള​യി​ൽ ഹാ​ർ​ബ​ർ

വെള്ളയിൽ ഹാർബർ നവീകരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ തടസ്സം

കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​ന്റെ ന​വീ​ക​ര​ണം മാ​ർ​ച്ചി​ൽ തീ​രു​മെ​ന്ന പ്ര​തീ​ക്ഷ​ക്കി​ടെ​യു​ണ്ടാ​യ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ 17ന് ​ഹാ​ർ​ബ​ർ വി​ക​സ​ന സ​മി​തി യോ​ഗം വി​ളി​ച്ചു. ജി​ല്ല ക​ല​ക്ട​റാ​ണ് യോ​ഗം വി​ളി​ച്ച​ത്. നി​ല​വി​ലു​ള്ള ജെ​ട്ടി​ക്ക് വ​ട​ക്ക് ഭാ​ഗ​ത്തെ ത​ട​യ​ണ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത്. ഇ​വ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ൽ പ​ണി ത​ൽ​ക്കാ​ലം നി​ർ​ത്തി. ഈ ​ഭാ​ഗ​ത്ത് ആ​ഴം കൂ​ട്ടി മ​ണ്ണെ​ടു​ക്കു​മ്പോ​ൾ ഇ​ടി​യാ​തി​രി​ക്കാ​ൻ കോ​​ൺ​ക്രീ​റ്റ് പി​ല്ല​ർ പ​ണി​ത് ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, ചെ​റു​കി​ട വ​ള്ള​ക്കാ​ർ​ക്ക് മ​ണ​ലി​ൽ വ​ള്ളം ക​യ​റ്റി​യി​ടു​ന്ന​തി​ന് നി​ർ​മാ​ണം ത​ട​സ്സ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ജെ​ട്ടി​യി​ൽ കൂ​ടു​ത​ൽ മീ​നു​ള്ള​പ്പോ​ൾ ഇ​റ​ക്കാ​നും മ​റ്റും സൗ​ക​ര്യ​മാ​ണെ​ങ്കി​ലും ചെ​റി​യ വ​ള്ള​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ മ​ണ​ലി​ൽ ക​യ​റ്റി​യി​ടു​ന്ന​താ​ണ് എ​ളു​പ്പം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. നൂ​റി​ലേ​റെ വ​രു​ന്ന ചെ​റി​യ വ​ള്ള​ക്കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഹാ​ർ​ബ​ർ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ന​ട​ക്കു​ന്ന​ത് 11.5 കോ​ടി​യു​ടെ വി​ക​സ​നം

മൊ​ത്തം 11.53 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 60 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വാ​ർ​ഫ്, കാ​ന്റീ​ൻ, താ​ഴ്ന്നു​കൊ​ണ്ടു​ള്ള പു​തി​യ ജെ​ട്ടി, വ​ല​​നെ​യ്യു​ന്ന ഷെ​ഡ്, ചു​റ്റു​മ​തി​ൽ, ലോ​ക്ക​ർ റൂം, ​ക​ട​മു​റി​ക​ൾ, ടോ​യ്‍ല​റ്റ് ബ്ലോ​ക്ക്, പാ​ർ​ക്കി​ങ് ഏ​രി​യ എ​ന്നി​വ​യു​​ടെ പ​ണി​യാ​ണ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​ത്. ഹാ​ർ​ബ​റി​നോ​ട് ​ചേ​ർ​ന്ന് ക​ട​ലി​ൽ ഡ്ര​ഡ്ജി​ങ് ന​ട​ത്തി ജെ​ട്ടി​യു​ടെ ആ​ഴം കൂ​ട്ട​ൽ, മീ​ൻ​ക​യ​റ്റാ​നു​ള്ള മേ​ൽ​ക്കൂ​ര​യു​ള്ള ലോ​ഡി​ങ് ഏ​രി​യ, കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, വൈ​ദ്യു​തി​വ​ത്ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ് എ​ന്നി​വ​യു​ടെ പ​ണി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ജെ​ട്ടി​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തും ആ​ഴം കൂ​ട്ടു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ജെ​ട്ടി​യേ​ക്കാ​ൾ അ​ര​മ​ണി​ക്കൂ​ർ ഉ​യ​രം കു​റ​ച്ചാ​ണ് ജെ​ട്ടി പ​ണി​ത​ത്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ ക​രാ​റു​കാ​രാ​ണ് ജെ​ട്ടി​യു​ടെ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ​യു​ള്ള ജെ​ട്ടി​ക്ക് ആ​ഴം കു​റ​ഞ്ഞ​തി​നാ​ൽ വ​ലി​യ യാ​ന​ങ്ങ​ൾ അ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത് പു​തി​യ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ് വ​രു​ന്ന​തോ​ടെ ഇ​ല്ലാ​താ​വും. പാ​ല​ക്കാ​ട് ഐ.​ആ​ർ.​ടി.​സി​ക്കാ​ണ് മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റി​ന്റെ ചു​മ​ത​ല.

ഇ​നി​യും പ​രാ​തി​ക​ൾ

ഓ​വു​ചാ​ലി​ൽ മാ​ലി​ന്യം നി​റ​യു​ന്ന​ത് ഹാ​ർ​ബ​റി​ലെ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​ന്ധ​നം നി​റ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​നി​ന്ന് കാ​നു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്. ലേ​ല​പ്പു​ര​യി​ലും മ​റ്റും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. മീ​ൻ​വ​ണ്ടി​ക​ളി​ലു​ള്ള പ്ലാ​സ്റ്റി​ക്, തെ​ർ​മോ​കോ​ൾ എ​ന്നി​വ ഹാ​ർ​ബ​റി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്. രാ​ത്രി​യി​ൽ ല​ഹ​രി​യു​പ​യോ​ഗി​ക്കു​ന്ന​വ​രും മ​റ്റും ഹാ​ർ​ബ​റി​ൽ എ​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. 

Tags:    
News Summary - obstacle - harbor renovation nears final stage in Vellayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.