രാമനാട്ടുകര (കോഴിക്കോട്): അങ്ങാടികളിൽ നാലാൾ കൂടുന്നിടത്തൊക്കെ പൊലീസെത്തി നിയമം അടിച്ചേൽപ്പിക്കുമ്പോൾ ബിവറേജ് ഔട്ട്ലറ്റിലെ കോവിഡ് നിയമലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. വെള്ളിയാഴ്ച മദ്യം വാങ്ങിക്കാനെത്തിയവരുടെ തിരക്കിനാൽ ദേശീയപാതയിൽ ഗതാഗത സ്തംഭനം വരെ ഉണ്ടായി.
വ്യാപാര സ്ഥാപനങ്ങളിൽ പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും നിരന്തരം കയറിയിറങ്ങി പിഴ ഈടാക്കുമ്പോഴാണ് ബിവറേജിലെ തിരക്കുകൾക്കെതിരെ കണ്ണടക്കുന്നത്. ഇവിടെ വരിയുമില്ല, മാസ്ക്കുമില്ല, സാമൂഹിക അകലവുമില്ല എന്നതാണ് യാഥാർഥ്യം. ആരാധനാലയങ്ങളിൽ വരെ ഇടവിട്ട് എത്തി പരിശോധന നടത്തുന്ന അധികൃതർ ബിവറേജിലെ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ പൊതുജനങ്ങളും വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.