വെസ്റ്റ്ഹില്ലിലെ കോർപറേഷൻ അജൈവ മാലിന്യ സംസ്കരണ കേന്ദ്രം

എങ്ങുമെത്താതെ കോർപറേഷൻ മാലിന്യ സംസ്കരണ പദ്ധതികൾ

കോ​ഴി​ക്കോ​ട്: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി കോ​ർ​പ​റേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മൂ​ന്നു പ്ര​ധാ​ന പ​ദ്ധ​തി​ക​ളും തു​ട​ങ്ങാ​നാ​യി​ല്ല. ഖ​ര​മാ​ലി​ന്യം സം​സ്‌​ക​രി​ച്ച് വൈ​ദ്യു​തി​യാ​ക്കാ​ൻ ഞെ​ളി​യ​ൻ​പ​റ​മ്പി​ൽ 250 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ണി​യു​ന്ന പ്ലാ​ന്റ്, മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​നു​ള്ള ആ​വി​ക്ക​ലി​ലെ​യും കോ​തി​യി​ലെ​യും പ്ലാ​ന്റു​ക​ൾ എ​ന്നി​വ​യാ​ണ് എ​വി​ടെ​യു​മെ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. വെ​സ്റ്റ്ഹി​ൽ പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലി​ങ് പ്ലാ​ന്റ് മാ​ത്ര​മാ​ണി​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ദ്ധ​തി. ​2020 ജ​നു​വ​രി ആ​റി​ന്​ മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടു​മ്പോ​ൾ മൂ​ന്നു​​ഘ​ട്ട​മാ​യി ര​ണ്ടു​ കൊ​ല്ലം​കൊ​ണ്ട്​ പ​ണി​പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ഞെ​ളി​യ​ൻ​പ​റ​മ്പ് പ്ലാ​ന്റ് എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

സ​ർ​ക്കാ​റും കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​നും (കെ.​എ​സ്.​ഐ.​ഡി.​സി) ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ർ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ സോ​ണ്ട ഇ​ൻ​ഫോ​ടെ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ്. കൊ​ച്ചി ബ്ര​ഹ്മ​പു​ര​ത്തെ പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ​ക്കരാറും സ​ർ​ക്കാ​ർ ഇ​വ​ർ​ക്കാണ് ന​ൽ​കിയത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​​ത്തോ​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ള്ള ആ​വി​ക്ക​ലി​ലെ​യും കോ​തി​യി​ലെ​യും സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്‍റെ പ്രാ​രം​ഭ പ്ര​വൃ​ത്തി പോ​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. ഞെ​ളി​യ​ൻ​പ​റ​മ്പി​ൽ നി​ല​വി​ലു​ള്ള മാ​ലി​ന്യ​വും മ​റ്റും നീ​ക്കാ​ൻ ആ​റു​​മാ​സം പി​ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന സ​മ​യ​ത്തെ പ്ര​ഖ്യാ​പ​നം. ഈ ​പ​ണി​യാ​ണ് പ​ല കാ​ര​ണ​ങ്ങ​ൾ​പ​റ​ഞ്ഞ് ക​രാ​ർ ക​മ്പ​നി നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​ള​യ​വും മ​റ്റു​ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും കാ​ര​ണ​മാ​യി പ​റ​യു​ന്നു. പ്ലാ​ന്‍റി​ന്​ 2020 ആ​ഗ​സ്റ്റ് 12ന്​ ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച്​ ഒ​ക്ടോ​ബ​ർ 25ന്​ ​ഭൂ​മി​പൂ​ജ ന​ട​ത്തി​യി​രു​ന്നു. 6.5 ഏ​ക്ക​ർ

സ്ഥ​ലം മാ​ലി​ന്യ​മു​ക്ത​മാ​ക്കി നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​വു​ന്ന​വി​ധം വീ​ണ്ടെ​ടു​ത്ത​താ​യാ​ണ്​ ക​ണ​ക്ക്. മൂ​ന്നു​ മേ​ഖ​ല​ക​ളാ​ക്കി​യാ​ണ്​ പ്ലാ​ന്‍റ്​ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. 1962 മു​ത​ൽ മ​ലം അ​ട​ക്കം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​മാ​യി​രു​ന്നു ഇ​വി​ടം.

2000 മു​ത​ലാ​ണ്​ പ്ലാ​സ്റ്റി​ക്ക​ട​ക്കം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​ൻ തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഞെ​ളി​യ​ൻ​പ​റ​മ്പി​ലു​ള്ള 12.47 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വേ​സ്റ്റ് ടു ​എ​ന​ർ​ജി പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള 1,30,000 എം ​ക്യൂ​ബ് മാ​ലി​ന്യം ബ​യോ മൈ​നി​ങ്ങും കാ​പ്പി​ങ്ങും ന​ട​ത്തി സ്ഥ​ല​മൊ​രു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ദി​വ​സം 450 ട​ൺ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച്​ ദി​വ​സം ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. യൂ​നി​റ്റി​ന് 6.81 രൂ​പ​ക്ക്​ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വാ​ങ്ങാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​ൻ കൂ​ടാ​തെ സ​മീ​പ ന​ഗ​ര​സ​ഭ​ക​ളാ​യ രാ​മ​നാ​ട്ടു​ക​ര, ഫ​റോ​ക്ക്, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ഒ​ള​വ​ണ്ണ, കു​ന്ദ​മം​ഗ​ലം, ക​ട​ലു​ണ്ടി ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന്​ പ്ലാ​ന്‍റ്​ ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്നാ​ണ്​​ പ്ര​തീ​ക്ഷ. ആ​വി​ക്ക​ൽ, കോ​തി മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ് പ​ണി അ​ടു​ത്ത വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​നി​ടെ അ​മൃ​ത് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ലു​ൾ​​പ്പെ​ടു​ത്തി​യ സ​രോ​വ​ര​ത്തെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്​ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.

എങ്ങുമെത്താതെ കോർപറേഷൻ മാലിന്യ സംസ്കരണ പദ്ധതികൾ

ഞെ​ളി​യ​ൻ​പ​റ​മ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കൊ​ണ്ടി​ട്ട മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കം​ചെ​യ്യു​ന്ന ബ​യോ​മൈ​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യാ​ലേ പ്ലാ​ന്റ് നി​ർ​മാ​ണം തു​ട​ങ്ങാ​നാ​വൂ​വെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ജൈ​വ​മാ​ലി​ന്യം കൂ​ട്ടി അ​തി​നു​മു​ക​ളി​ൽ പൂ​ന്തോ​ട്ട​വും മ​റ്റും ഒ​രു​ക്കു​ന്ന കാ​പ്പി​ങ് ജോ​ലി​യാ​ണ് ഇ​നി കാ​ര്യ​മാ​യി ചെ​യ്യാ​നു​ള്ള​ത്. ഏ​റ്റ​വും അ​വ​സാ​നം പ്ര​വൃ​ത്തി തീ​ർ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ 60 ദി​വ​സ​മാ​യി​രു​ന്നു ന​ൽ​കി​യ​ത്.

മ​ഴ​യും മ​റ്റു​കാ​ര​ണ​ങ്ങ​ളു​മാ​ണ് മാ​ലി​ന്യ​നീ​ക്കം നീ​ളാ​ൻ ക​മ്പ​നി കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഞെ​ളി​യ​ൻ​പ​റ​മ്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ഴും ഇ​ക്കാ​ര്യം ക​രാ​റു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​യോ​മൈ​നി​ങ്, കാ​പ്പി​ങ് എ​ന്നി​വ ചെ​യ്യാ​ൻ കോ​ർ​പ​റേ​ഷ​ന് ഒ​മ്പ​തു കോ​ടി​യു​ടെ നേ​രി​ട്ടു​ള്ള ക​രാ​റാ​ണ് ക​മ്പ​നി​യു​മാ​യു​ള്ള​ത്.

സ​ർ​ക്കാ​റും കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​നും (കെ.​എ​സ്.​ഐ.​ഡി.​സി) ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ർ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ സോ​ണ്ട ഇ​ൻ​ഫോ​ടെ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ്. ബ​യോ​മൈ​നി​ങ് ന​ട​ത്താ​നാ​യു​ള്ള മൊ​ത്തം ഒ​മ്പ​തു കോ​ടി​യി​ൽ ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ മാ​ത്ര​മേ ക​മ്പ​നി​ക്ക് ന​ൽ​കി​യി​ട്ടു​ള്ളൂ. മൈ​നി​ങ് പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ കോ​ർ​പ​റേ​ഷ​ൻ പ​ണം കൈ​മാ​റാ​തി​രി​ക്കു​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - waste management projects of the Corporation are failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.