കരിപ്പൂരിൽ സ്വർണവുമായി വീണ്ടും കാബിൻ ക്രൂ പിടിയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാബിൻ ക്രൂ പിടിയിൽ. 63.56 ലക്ഷത്തിന്റെ സ്വർണവുമായി എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവാണ് പിടിയിലായത്. ഡൽഹി സ്വദേശി നവനീത് സിങിനെയാണ് (28) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവായിരുന്നു. ഇയാളിൽ നിന്ന്​ 1399 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇതിൽ നിന്ന്​ 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന ഷൂസിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. കഴിഞ്ഞ വർഷവും സ്വർണം കടത്താൻ ശ്രമിച്ചതിന് എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ പിടിയിലായിരുന്നു. mpg cabin croo: നവനീത് സിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.