നിലമ്പൂർ: പീഡനത്തിനിരയായ കുട്ടിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പോക്സോ കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി വീണ്ടും ജയിലിലേക്കയച്ചു. നിലമ്പൂർ ചന്തക്കുന്ന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെതിരെയാണ് (26) നടപടി. 11കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് വധശ്രമം നടത്തിയത്. തുടർന്ന് ഈ പരാതിയിലും പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പോക്സോ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത വിവരം ജഡ്ജിയുടെ ശ്രദ്ധയിൽ പെട്ടതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള ഹാറൂൺ മലപ്പുറം കോഡൂർ സ്വദേശിയാണ്. മലപ്പുറം, കോട്ടക്കൽ, എടക്കര, നിലമ്പൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്. വധശ്രമ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു പറഞ്ഞു. Nilambur photo-3 prathi - Muhammad Haroon മുഹമ്മദ് ഹാറൂൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.